എഞ്ചിനീയറിംഗ് കോളേജുകളിലെ അനധികൃത സീറ്റ്‌ ബുക്കിങ്; നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി

എഞ്ചിനീയറിംഗ് കോളേജുകളിലെ അനധികൃത സീറ്റ്‌ ബുക്കിങ്; നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി

ബെംഗളൂരു: എഞ്ചിനീയറിംഗ് സീറ്റുകൾ അനധികൃതമായി ബുക്ക്‌ ചെയുന്നതുമായി ബന്ധപ്പെട്ട് നിയമനടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.എം.സി. സുധാകർ പറഞ്ഞു. ഇത്തരം സംഭവങ്ങളിൽ വൻ റാക്കറ്റ് ഉൾപ്പെട്ടതായി സംശയിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

നഗരത്തിലെ ചില മുൻനിര കോളേജുകളിൽ സീറ്റ്‌ ബുക്കിങ് വ്യാപകമാണ്. ഇതിന് പിന്നിൽ വൻ റാക്കറ്റ് ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. അർഹരായ കുട്ടികളുടെ അവസരം നഷ്ടപ്പെടുത്തുന്ന പ്രവണതക്കെതിരെ ക്രിമിനൽ നിയമനടപടി സ്വീകരിക്കാനാണ് സർക്കാർ തീരുമാനം..

കർണാടക പരീക്ഷാ അതോറിറ്റി (കെഇഎ) വഴി നടത്തിയ പ്രവേശന പ്രക്രിയയിൽ സിഇടി ക്വാട്ടയ്ക്ക് കീഴിലുള്ള സീറ്റുകൾ സർക്കാർ അനുവദിച്ചിട്ടും, നടപടിക്രമങ്ങൾക്കൊടുവിൽ തിരഞ്ഞെടുത്ത വിദ്യാർഥികൾക്ക് സീറ്റുകൾ ലഭിക്കുന്നില്ലെന്ന് സർക്കാരിന് പരാതി ലഭിച്ചിരുന്നു. കോളേജുകൾ തന്നെ സീറ്റുകൾ മാനേജ്മെന്റ് ക്വാട്ടയ്ക്ക് കീഴിലേക്ക് മാറ്റിയതായി പിന്നീടുള്ള അന്വേഷണത്തിൽ വ്യക്തമായിരിന്നു.

TAGS: KARNATAKA | ENGINEERING SEATS
SUMMARY: Seat-blocking in eng colleges, Minister suspects big racket involved, criminal case likely

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *