അദാനി ഗ്രൂപ്പിനെതിയായ ആരോപണങ്ങൾ; ഹിൻഡൻബർഗ് റിപ്പോർട്ട് തള്ളി സെബി

അദാനി ഗ്രൂപ്പിനെതിയായ ആരോപണങ്ങൾ; ഹിൻഡൻബർഗ് റിപ്പോർട്ട് തള്ളി സെബി

ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിയായ ഹിൻഡൻബർഗ് റിപ്പോർട്ടിനെ തള്ളി സെബി (സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ). ആരോപണങ്ങൾ കൃത്യമായി അന്വേഷിച്ചുവെന്ന് സെബി വ്യക്തമാക്കി. റിയൽ എസ്റ്റേറ്റ് നിക്ഷേപ ട്രസ്റ്റുകകളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ഒരു ബഹുരാഷ്ട്ര കമ്പനിയെ അനുകൂലിക്കുന്നതാണെന്ന ആരോപണങ്ങൾ അനുചിതമാണെന്ന് സെബി പറഞ്ഞു.

കാരണം കാണിക്കൽ നോട്ടീസ് നൽകിയ സെബിയുടെ നടപടിയെ ചോദ്യം ചെയ്യുകയാണ് ഹിൻഡൻബർഗെന്നും വിമർശനമുണ്ട്. ഉന്നയിച്ച 24 ആക്ഷേപങ്ങളില്‍ 23 എണ്ണവും അന്വേഷിച്ചു. ഒന്നിലെ നടപടി കൂടി ഉടന്‍ പൂര്‍ത്തിയാക്കും. അദാനി ഗ്രൂപ്പിന് നോട്ടീസ് നല്‍കുകയും മൊഴിയെടുക്കുകയും ചെയ്തിരുന്നുവെന്നും സെബി പറഞ്ഞു.

വിരുദ്ധ താല്പര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ സെബിക്ക് ആഭ്യന്തര സംവിധാനങ്ങൾ ഉണ്ട്. നിക്ഷേപങ്ങൾ സംബന്ധിച്ച് ചെയർപേഴ്സൺ മാധബി പുരി യഥാസമയം തന്നെ അറിയിച്ചിരുന്നു. ഓഹരി വിപണിയുടെ സമഗ്രത ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് സെബി വ്യക്തമാക്കി.

മ്യൂച്ചല്‍ ഫണ്ട്‌സ് സംഘടനയായ എംഎംഎഫ്‌ഐയും ആരോപണങ്ങളെ തള്ളി. മാധബി പുരി ബുച്ചിന്റെ സംഭാവനകളെ ഇന്ത്യയുടെ ഓഹരി വിപണിക്ക് നല്‍കിയ സംഭാവനകളെ വിലകുറച്ച് കാണിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും എഎംഎഫ്‌ഐ പറഞ്ഞു. അദാനിക്ക് പങ്കാളിത്തമുള്ള നിഴല്‍ കമ്പനികളില്‍ സെബി ചെയര്‍പേഴ്‌സന്‍ മാധബി പുരി ബുച്ചിന് നിക്ഷേപമുണ്ടായിരുന്നുവെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടാണ് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്നത്.

അദാനി പണമിടപാട് അഴിമതിയില്‍ ഉള്‍പ്പെട്ട വിദേശ സ്ഥാപനങ്ങളില്‍ ഓഹരിയുണ്ടെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് കണ്ടെത്തല്‍. അദാനിക്കെതിരായ അന്വേഷണം സെബി മന്ദഗതിയിലാക്കിയതിന് പിന്നില്‍ ഈ ബന്ധമെന്നും ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചിട്ടുണ്ട്.

TAGS: NATIONAL | SEBI
SUMMARY: SEBI rejects hindanburg report against adani group

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *