കാസറഗോഡ് കൊളത്തൂരില്‍ രണ്ടാമത്തെ പുലിയും പിടിയില്‍

കാസറഗോഡ് കൊളത്തൂരില്‍ രണ്ടാമത്തെ പുലിയും പിടിയില്‍

കാസറഗോഡ്: കൊളത്തൂരില്‍ വീണ്ടും പുള്ളിപ്പുലി കൂട്ടില്‍ കുടുങ്ങി. കൊളത്തൂർ നിടുവോട്ടെ എ. ജനാർദനന്റെ റബർ തോട്ടത്തില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ബുധനാഴ്ച രാവിലെ പുലിയെ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഏകദേശം അഞ്ചുവയസുള്ള ആണ്‍പുലിയാണ് കൂട്ടില്‍ കുടുങ്ങിയത്. ഫെബ്രുവരി 23-ന് രാത്രിയും ഇതേസ്ഥലത്തെ കൂട്ടില്‍ ഒരു പെണ്‍പുലി കുടുങ്ങിയിരുന്നു.

കൂട് സ്ഥാപിച്ച സ്ഥലത്ത് വലിയ ഗുഹയുണ്ട്. ഇതിനകത്ത് രണ്ട് പുലികള്‍ കഴിയുന്നതായി വനംവകുപ്പ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഒരു പുലി ആദ്യം കൂട്ടിലായതോടെ രണ്ടാമത്തെ പുലിയെ പിടിക്കാനുള്ള ശ്രമത്തിലായിരുന്നു വനംവകുപ്പ്. കൂട്ടിലായ പുലിയെ ബുധനാഴ്ച രാവിലെ ഒമ്പതരയോടെ കുറ്റിക്കോല്‍ പള്ളത്തുംങ്കാലിലെ ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റി. വയനാട്ടില്‍നിന്നും വെറ്റിനറി സർജൻ എത്തിയശേഷം തുടർനടപടി സ്വീകരിക്കും.

TAGS : LEOPARD
SUMMARY : Second leopard caught in Kasaragod Kolathur

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *