പാർക്കിങ്ങിനെച്ചൊല്ലി തർക്കം; സെക്യൂരിറ്റി ജീവനക്കാരൻ കുത്തേറ്റുമരിച്ചു

പാർക്കിങ്ങിനെച്ചൊല്ലി തർക്കം; സെക്യൂരിറ്റി ജീവനക്കാരൻ കുത്തേറ്റുമരിച്ചു

ബെംഗളൂരു : പാർക്കിങ്ങിനെച്ചൊല്ലിയുള്ള തർക്കത്തെ തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരൻ കുത്തേറ്റുമരിച്ചു. നേപ്പാൾ സ്വദേശിയാ ഗണേഷ് ബഹാദൂർ റാവൽ(30)ആണ് കൊല്ലപ്പെട്ടത്. ബ്യാട്ടരായണപുരയിൽ സ്വകാര്യസ്ഥാപനത്തിന്റെ ഗോഡൗണിൽ വെള്ളിയാഴ്ച വൈകീട്ടാണ് കൊലപാതകം നടന്നത്. സംഭവത്തിൽ ഒരു ഡെലിവറി ജീവനക്കാരനെ ബ്യാട്ടരായണപുര പോലീസ് കസ്റ്റഡിയിലെടുത്തു.

വ്യാഴാഴ്ച വൈകീട്ട് ഡെലിവറി ജീവനക്കാരൻ ഗോഡൗണിൽ സാധനമെടുക്കാനായി വന്നിരുന്നെന്ന് പോലീസ് പറഞ്ഞു. ഇയാൾ ഗോഡൗണിന്റെ ഗേറ്റിനുമുന്നിൽ ബൈക്ക് നിർത്തിയിട്ടതാണ് തർക്കത്തിലേക്ക് നയിച്ചത്.  തുടർന്നുണ്ടായ വാഗ്വാദത്തിനിടെ ഇരുവരെയും സമീപത്തുണ്ടായിരുന്നവർ പിടിച്ചുമാറ്റി പറഞ്ഞയച്ചിരുന്നു. എന്നാല്‍ വെള്ളിയാഴ്ച വൈകിട്ട് ഡെലിവറി ജീവനക്കാരൻ ഗോഡൗണിനുസമീപം റാവലിന്റെ താമസസ്ഥലത്തെത്തി റാവലിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഡെലിവറി ജീവനക്കാരനെ പിന്നീട് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
<BR>
TAGS : STABBED TO DEATH | CRIME NEWS
SUMMARY : Security guard stabbed to death in parking dispute

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *