എയ്റോ ഇന്ത്യ; യെലഹങ്ക എയര്‍ഫോഴ്സ് സ്റ്റേഷൻ പരിസരത്ത് മാംസ വിൽപന നിരോധിക്കും

എയ്റോ ഇന്ത്യ; യെലഹങ്ക എയര്‍ഫോഴ്സ് സ്റ്റേഷൻ പരിസരത്ത് മാംസ വിൽപന നിരോധിക്കും

ബെംഗളൂരു: എയ്റോ ഇന്ത്യ പ്രമാണിച്ച് യെലഹങ്ക എയര്‍ഫോഴ്സ് സ്റ്റേഷന്റെ 13 കിലോമീറ്റര്‍ പരിധിയില്‍ മാംസ വിൽപന നിരോധിക്കുമെന്ന് ബിബിഎംപി അറിയിച്ചു. ജനുവരി 23 മുതല്‍ ഫെബ്രുവരി 17 വരെ ഇറച്ചി സ്റ്റാളുകള്‍, നോണ്‍ വെജിറ്റേറിയന്‍ ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവയ്ക്കാണ് നിയന്ത്രണം. സസ്യവിഭവങ്ങൾ വിൽക്കുന്നതിന് നിയന്ത്രണമില്ല.

പൊതുസ്ഥലങ്ങളില്‍ ചിതറിക്കിടക്കുന്ന നോണ്‍ വെജ് ഭക്ഷണാവശിഷ്ടങ്ങള്‍ കഴുകൻ ഉൾപ്പെടെയുള്ള പക്ഷികളെ ആകര്‍ഷിക്കുമെന്നും ഇത് എയ്‌റോ ഷോയില്‍ അപകടങ്ങള്‍ക്ക് ഇടയാക്കിയേക്കാമെന്നും ബിബിഎംപി അധികൃതര്‍ പറഞ്ഞു. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ബിബിഎംപി മുന്നറിയിപ്പ് നൽകി.

TAGS: BENGALURU | AERO INDIA
SUMMARY: Meat sale banned amid aero India show at yelahanka airforce station

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *