ഇന്ധനവില വർധന; പ്രതിഷേധ പരിപാടിക്കിടെ ബിജെപി നേതാവ് കുഴഞ്ഞുവീണു മരിച്ചു

ഇന്ധനവില വർധന; പ്രതിഷേധ പരിപാടിക്കിടെ ബിജെപി നേതാവ് കുഴഞ്ഞുവീണു മരിച്ചു

ബെംഗളൂരു: ഇന്ധനവില വർധനവിനെതിരെ പ്രതിഷേധിക്കുന്നതിനിടെ മുതിർന്ന ബിജെപി നേതാവും മുൻ എംഎൽസിയുമായ എം.ബി. ഭാനുപ്രകാശ് (69) കുഴഞ്ഞുവീണു മരിച്ചു.  ബിജെപി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് ഭാനുപ്രകാശ് കുഴഞ്ഞുവീഴുകയായിരുന്നു.

ശിവമോഗയിലെ സീനപ്പ സെട്ടി സർക്കിളിലായിരുന്നു സംഭവം. പ്രതിഷേധത്തിനിടെ കാറിലേക്ക് കയറുമ്പോൾ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭാനുപ്രകാശ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാനുപ്രകാശിന്റെ അപ്രതീക്ഷിത വിയോഗം ഞെട്ടലുണ്ടാക്കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ.വിജയേന്ദ്ര പറഞ്ഞു. ഭാനുപ്രകാശ്, പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡൻ്റായും ജില്ലാ പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്.

സംസ്ഥാന സർക്കാർ പെട്രോളിയം ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ നികുതി പരിഷ്കരിച്ചതോടെയാണ് ഇന്ധനവിലയിൽ വർധനവ് ഉണ്ടായത്. പെട്രോളിന് ഏർപ്പെടുത്തിയിരുന്ന നികുതി 29.84 ശതമാനത്തിലേക്കും ഡീസലിനുള്ള നികുതി 18.44 ശതമാനത്തിലേക്കുമാണ് ഉയർന്നത്. ഇതോടെ പെട്രോൾ ലിറ്ററിന് മൂന്ന് രൂപ കൂടി 102.84 രൂപയാകുകയും ഡീസൽ ലിറ്ററിന് 3.02 രൂപ കൂടി 88.95 രൂപയാകുകയും ചെയ്തു.

TAGS: KARNATAKA| BJP| DEATH
SUMMARY: BJP Former mlc dies by heart attack during protest against fuel price hike

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *