ട്രക്കിടിച്ച് വയോധികൻ മരിച്ചു

ട്രക്കിടിച്ച് വയോധികൻ മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ചരക്ക് ട്രക്കിടിച്ച് വയോധികൻ മരിച്ചു. നെലമംഗല ഡോബ്‌സ്‌പേട്ടിൽ ചൊവ്വാഴ്ചയാണ് സംഭവം. അഗലക്കുപ്പെ സ്വദേശി കെമ്പരംഗയ്യ (75) ആണ് മരിച്ചത്. റോഡ് മുറിച്ചുകടക്കുകയായിരുന്ന കെമ്പരംഗയ്യയെ കണ്ടെയ്‌നർ ട്രക്ക് ഇടിക്കുകയായിരുന്നു.

വാഹനത്തിന്റെ പിൻ ചക്രത്തിനടിയിൽപ്പെട്ട രംഗയ്യ സംഭവസ്ഥലത്ത് തന്നെ മരിച്ചു. തുമകുരുവിൽ നിന്ന് ദൊഡ്ഡബല്ലാപുരിലേക്ക് പോവുകയായിരുന്ന കണ്ടെയ്‌നർ ട്രക്ക്. ഡോബ്‌സ്‌പേട്ട് പോലീസ് ട്രക്ക് കസ്റ്റഡിയിലെടുക്കുകയും ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അപകടത്തെത്തുടർന്ന് പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടായി.

TAGS: KARNATAKA | ACCIDENT
SUMMARY: Container truck runs over aged pedestrian in Dobbspet

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *