ഫ്ലെക്സ് തലയിൽ വീണ് വയോധികന് പരുക്ക്

ഫ്ലെക്സ് തലയിൽ വീണ് വയോധികന് പരുക്ക്

ബെംഗളൂരു: ഫ്ലെക്സ് തലയിൽ വീണ് വയോധികന് പരുക്ക്. സിംഗനായകനഹള്ളിയിലാണ് സംഭവം. രാജനുകുണ്ടെ സ്വദേശി ഭക്ത വത്സലയ്ക്കാണ് (70) പരുക്കേറ്റത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ ഭക്ത വത്സല തൻ്റെ കൊച്ചുമക്കളെ കൂട്ടിക്കൊണ്ടുപോകാൻ സ്പെഷ്യൽ ക്ലാസിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.

അടുത്തിടെ ഒരു പ്രാദേശിക രാഷ്ട്രീയക്കാരൻ്റെ ജന്മദിനത്തിന് ആശംസകൾ നേർന്ന് നാട്ടുകാരിൽ ചിലർ ഫ്ലെക്സ് സ്ഥാപിച്ചിരുന്നു. ഇതാണ് ഇദ്ദേഹത്തിന്റെ തലയിലേക്ക് വീണത്. സംഭവത്തെ തുടർന്ന് നാട്ടുകാർ ഇയാളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് ഹെബ്ബാളിനടുത്തുള്ള മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്കും മാറ്റി. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

TAGS: BENGALURU UPDATES | ACCIDENT
SUMMARY: Elderly Man Sustains Head Injuries As Flex Falls On Him

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *