മുതിര്‍ന്ന സിപിഎം നേതാവ് എം.എം.ലോറന്‍സ് അന്തരിച്ചു

മുതിര്‍ന്ന സിപിഎം നേതാവ് എം.എം.ലോറന്‍സ് അന്തരിച്ചു

കൊച്ചി: സിപിഎം മുൻ കേന്ദ്ര കമ്മിറ്റി അംഗം എം.എം.ലോറൻസ് (95) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുതിർന്ന സിപിഎം നേതാവ്. സിപിഎം കേന്ദ്ര കമ്മറ്റി അംഗം, സിഐടിയു ദേശീയ വൈസ് പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി, എല്‍ഡിഎഫ് കണ്‍വീനർ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

1998 വരെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. 1980-ൽ ഇടുക്കിയിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണ കേസില്‍ 22 മാസം ജയിലില്‍ കിടന്നിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ആറു വർഷവും ജയില്‍വാസമനുഭവിച്ചിട്ടുണ്ട്. ഭാര്യ പരേതയായ ബേബി. മക്കള്‍: അഡ്വ. എം.എല്‍.സജീവൻ, സുജാത, അഡ്വ. എം.എല്‍. അബി, ആശ ലോറൻസ്.

TAGS : CPM LEADER | MM LAWRENCE | PASSED AWAY
SUMMARY : Senior CPM leader MM Lawrence passed away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *