റാഗിംഗ്; താടി വെച്ചതിന് ജൂനിയർ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ മർദനം 

റാഗിംഗ്; താടി വെച്ചതിന് ജൂനിയർ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ മർദനം 

ബെംഗളൂരു: മീശയും താടിയും വെച്ചതിന് ജൂനിയർ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ മർദനം. ബെംഗളൂരു കൃപാനിധി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനിലാണ് സംഭവം. ഏവിയേഷൻ വിദ്യാർഥിയായ ഗൗതമിനാണ് മർദനമേറ്റത്. സംഭവത്തിൽ സീനിയർ വിദ്യാർഥികളായ സേവ്യർ ഐസക്, വിഷ്ണു, ശരത് എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.

ഏപ്രിലിൽ കോളേജിൽ ചേരുമ്പോൾ ഇരയായ ഗൗതമിനോട് താടി വടിക്കാൻ സേവ്യർ ഐസക്, വിഷ്ണു, ശരത് എന്നിവർ ആവശ്യപ്പെട്ടിരുന്നു. പലതവണ ഇതേ കാര്യം ഇവർ ഗൗതമിനോട് ആവശ്യപ്പെട്ടിരുന്നു. ഗൗതം വിസമ്മതിച്ചതോടെ സീനിയേഴ്‌സ് സംഘം ചേർന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച സീനിയർ വിദ്യാർഥികൾ ഗൗതമിനെ ഹദോസിദ്ദപുരയിലെ പള്ളിയിലേക്ക് കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ ഗൗതമിൻ്റെ തോളെല്ലിന് പൊട്ടലുണ്ട്. ഗൗതമിന്റെ മാതാപിതാക്കളുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഗൗതമിനെയും, വീട്ടുകാരെയും സീനിയർ വിദ്യാർഥികൾ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന് സിറ്റി പോലീസ് പറഞ്ഞു.

TAGS: BENGALURU | RAGGING
SUMMARY: Bengaluru student attacked by seniors for not shaving his beard, 3 booked for ragging

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *