കോവിഡ് കാലത്തെ ക്രമക്കേട്; അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിക്കും

കോവിഡ് കാലത്തെ ക്രമക്കേട്; അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിക്കും

ബെംഗളൂരു: കോവിഡ് കാലത്തെ ക്രമക്കേട് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും. വിരമിച്ച ജഡ്‌ജി ജസ്‌റ്റിസ് മിഖായേല്‍ ഡി. കന്‍ഹ അധ്യക്ഷനായ സമിതി സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇടക്കാല റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കാന്‍ തീരുമാനിച്ചതെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം നിയമമന്ത്രി എച്ച്.കെ. പാട്ടീല്‍ പറഞ്ഞു.

അന്വേഷണ റിപ്പോർട്ടിന് ശേഷം അന്തിമ നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുള്ള ക്രമക്കേടുകളെക്കുറിച്ചാകും അന്വേഷണം. ഐജിയുടെ നേതൃത്വത്തിലുള്ള സംഘമാകും രൂപീകരിക്കുക. സാമ്പത്തിക ക്രമക്കേടുകളിലടക്കം കേസുകള്‍ ഫയൽ ചെയ്യാനും സമിതിക്ക് അധികാരമുണ്ടാകും. ആവശ്യമെങ്കില്‍ കൂടുതല്‍ അന്വേഷണവും ഉണ്ടാകും.

കോവിഡ് കാലത്ത് കേവലം 330 മുതല്‍ 440 വരെ വിലയുള്ള പിപിഇ കിറ്റുകള്‍ വാങ്ങിയത് 2017 രൂപ നല്‍കിയാണ്. മരുന്നുകള്‍ കരിമ്പട്ടികയില്‍ പെടുത്തിയ കമ്പനികളില്‍ നിന്ന് ഇരട്ടി വില നല്‍കി അവ വാങ്ങിയെന്നുമാണ് കേസ്. ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച സമിതി 50,0000ത്തോളം ഫയലുകള്‍ പരിശോധിച്ച ശേഷമാണ് ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

TAGS: KARNATAKA | COVID SCAM
SUMMARY: Karnataka Forms Special Team To Probe Covid Scam During BJP Rule

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *