കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ സീരിയല്‍ നടിയുടെ പരാക്രമം

കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ സീരിയല്‍ നടിയുടെ പരാക്രമം

കണ്ണൂർ: കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ പരാക്രമം നടത്തിയ സീരിയല്‍ നടിയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കോഴിക്കോട്ടെ മാനസികാരോഗ്യകേന്ദ്രത്തിലേക്കാണ് മാറ്റിയത്. മട്ടന്നൂർ ലോഡ്ജിൽ താമസിച്ചിരുന്ന നടിയെ ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടർന്ന് വ്യാഴാഴ്ച രാത്രിയോടെയാണ് കൂടെയുള്ളവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവനക്കാരോടും രോഗികളോടും ഇവര്‍ തട്ടിക്കയറുകയായിരുന്നു.

തുടർന്നാണ് ആശുപത്രി ജീവനക്കാരും പോലീസും ഇടപെട്ട് ഇവരെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റിയത്. നടി ലഹരി ഉപയോഗിച്ചിരുന്നതായി ആശുപത്രി ജീവനക്കാര്‍ ആരോപിച്ചു. താന്‍ തുടര്‍ച്ചയായി ലഹരി വസ്തുക്കള്‍ ഉപയോഗിച്ചുവരികയാണെന്നും ആശുപത്രിയില്‍ എത്തിച്ചവര്‍ക്കൊപ്പം പോകില്ലെന്നും പോലീസ് സംരക്ഷണം ആവശ്യമുണ്ടെന്നും നടി ആവശ്യപ്പെട്ടതായി ജീവനക്കാര്‍ പറഞ്ഞു.

TAGS: KERALA | SERIAL ACTRESS
SUMMARY: Serial actress became violent imfront of hospital

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *