ബൈക്ക് ട്രക്കിലിടിച്ച് കന്നഡ സീരിയൽ പ്രവർത്തകൻ മരിച്ചു

ബൈക്ക് ട്രക്കിലിടിച്ച് കന്നഡ സീരിയൽ പ്രവർത്തകൻ മരിച്ചു

ബെംഗളൂരു: ബൈക്ക് ടാങ്കർ ട്രക്കിലിടിച്ച് കന്നഡ സീരിയൽ പ്രവർത്തകൻ മരിച്ചു. മൈസൂരു റോഡിൽ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. കന്നഡ ടെലിവിഷൻ സീരിയലുകളുടെ അസിസ്റ്റൻ്റ് മാനേജരായി ജോലി ചെയ്തിരുന്ന ദാവൻഗരെ സ്വദേശി കിരൺ കുമാറാണ് (25) മരിച്ചത്. രാജരാജേശ്വരി നഗറിലെ പിജിയിലായിരുന്നു കിരൺ താമസിച്ചിരുന്നത്.

വൈകിട്ട് 6.10ന് പിജിയിൽ നിന്ന് ബാപ്പുജിനഗറിലെ ഭാര്യാസഹോദരൻ്റെ വീട്ടിലേക്ക് പോകുമ്പോഴാണ് കിരൺ അപകടത്തിൽപ്പെട്ടത്. പന്തരപാളയ മെട്രോ സ്‌റ്റേഷനു സമീപം ബൈക്കിലേക്ക് ടാങ്കർ ട്രക്ക് ഇടിക്കുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കന്നഡയിൽ ഇതുവരെ മൂന്ന് സീരിയലുകളിൽ അസിസ്റ്റൻ്റ് മാനേജരായി കിരൺ പ്രവർത്തിച്ചിട്ടുണ്ട്. സംഭവത്തിൽ ട്രക്ക് ഡ്രൈവർ അരവിന്ദ് കുമാർ യാദവിനെ (35) പോലീസ് അറസ്റ്റ് ചെയ്തു.

TAGS: BENGALURU | ACCIDENT
SUMMARY: Serial manager on way to meet mom dies in accident in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *