സാങ്കേതിക തകരാർ; വസ്തു രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ മുടങ്ങി

സാങ്കേതിക തകരാർ; വസ്തു രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ മുടങ്ങി

ബെംഗളൂരു: സെർവറിലെ സാങ്കേതിക തകരാർ കരണം സബ് രജിസ്ട്രാർ ഓഫീസുകളിലെ വസ്തു രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ മുടങ്ങി. സെർവറുകൾ പരിപാലിക്കുന്ന വെണ്ടർമാർക്ക് കുടിശ്ശിക അടയ്ക്കാത്തതിനെ തുടർന്നാണ് സേവനം തടസപ്പെട്ടതെന്നാണ് സൂചന.

ഉദ്യോഗസ്ഥർക്ക് കാവേരി 2.0 സോഫ്റ്റ്‌വെയറിൽ ലോഗിൻ ചെയ്യാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ 15 ദിവസമായി സാങ്കേതിക തകരാർ കാരണം പലയിടത്തും പ്രോപ്പർട്ടി രജിസ്ട്രേഷനുകൾ നടക്കുന്നില്ല. കഴിഞ്ഞ ശനിയാഴ്ച, രജിസ്ട്രേഷനുകൾ പൂർണമായും സ്തംഭിച്ചിരുന്നു. സംസ്ഥാനത്തെ 252 സബ് രജിസ്ട്രാർ ഓഫീസുകളെയും സാങ്കേതിക തകരാറുകൾ ബാധിച്ചിട്ടുണ്ട്.

പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് റവന്യൂ മന്ത്രി കൃഷ്ണ ബൈരേ ഗൗഡ പറഞ്ഞു. ഇ-ഖാതകൾക്ക് അപേക്ഷ നൽകുന്നതിന്റെ അവസാന ദിവസം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

TAGS: KARNATAKA | SERVER DOWN
SUMMARY: Property registrations hit due to software issues at sub-registrar offices

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *