ഉത്തര കന്നഡയിൽ മണ്ണിടിഞ്ഞ് ഏഴ് മരണം

ഉത്തര കന്നഡയിൽ മണ്ണിടിഞ്ഞ് ഏഴ് മരണം

ബെംഗളൂരു: കർണാടകയിൽ മണ്ണിടിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ചുപേർ ഉൾപ്പെടെ ഏഴുപേർ മരിച്ചു. ഉത്തര കന്നട ജില്ലയിലെ അങ്കോള താലൂക്കിലെ ഷിരുർ ​ഗ്രാമത്തിന് സമീപം ദേശീയ പാത 66-ൽ ചൊവ്വാഴ്ചയാണ് അപകടം. ദേശീയപാതയ്ക്ക് സമീപത്തെ ചായക്കടയ്ക്ക് മുമ്പിൽ നിന്നിരുന്ന അഞ്ചുപേരും ​ഗ്യാസ് ടാങ്കർ ലോറിയിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും ആണ് മണ്ണിനടിയിൽ കുടുങ്ങിയത്. ഇടിഞ്ഞുവീണ മണ്ണിനൊപ്പം താഴെയുള്ള ​ഗാ​ഗാവാലി പുഴയിലേക്ക് ഇവർ ഒലിച്ചുപോയെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം.

മണ്ണിടിച്ചിലിൽ കാണാതായ 7 ആളുകൾക്കായി എൻഡിആർഎഫ് സംഘം വ്യാപക തിരച്ചിൽ തുടരുകയായിരുന്നു. ഇതിനിടെയാണ് ഇവർ മരണപ്പെട്ടതായി റെസ്‌ക്യു ടീം സ്ഥിരീകരിച്ചു. പുഴയിലേക്ക് വീണ ടാങ്കറിൽ നിന്ന് വാതകചോർച്ച ഉണ്ടായെന്നും സംശയമുണ്ട്. അതേത്തുടർന്ന് സമീപവാസികൾ ഒഴിപ്പിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം. കർണാടകയിൽ ചൊവ്വാഴ്ചയുണ്ടായ അപകടത്തിൽ മറ്റു നിരവധി വാഹനങ്ങളും അപകടത്തിൽപ്പെട്ടിട്ടുണ്ട്.

TAGS: KARNATAKA | LANDSLIDE | DEATH
SUMMARY: 7 People Including Family Of 5 Feared Dead Due To Massive Landslide

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *