റൈസ് മില്ലിൽ ബോയിലർ പൊട്ടിത്തെറിച്ച് അപകടം; ഏഴ് പേർക്ക് പൊള്ളലേറ്റു

റൈസ് മില്ലിൽ ബോയിലർ പൊട്ടിത്തെറിച്ച് അപകടം; ഏഴ് പേർക്ക് പൊള്ളലേറ്റു

ബെംഗളൂരു: റൈസ് മില്ലിൽ ബോയിലർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് പൊള്ളലേറ്റു. ശിവമോഗ ഭദ്രാവതിയിലെ ചന്നഗിരി റോഡിലാണ് സംഭവം. അപകടത്തിൽ കെട്ടിടം മുഴുവൻ തകർന്നു. യന്ത്രങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചു. ബോയിലറിൻ്റെ ശകലങ്ങൾ സൈറ്റിൽ നിന്ന് ഒരു കിലോമീറ്ററോളം ചിതറിക്കിടക്കുന്നതായി പോലീസ് പറഞ്ഞു.

വ്യാഴാഴ്ച വൈകീട്ട് ഇരുപതിലധികം തൊഴിലാളികൾ മില്ലിൽ അരി കയറ്റുന്നതിനിടെയാണ് സംഭവം. സ്ഫോടനത്തിൽ റൈസ് മിൽ കെട്ടിടം പൂർണമായും തകർന്നു. സ്ത്രീകൾ ഉൾപ്പെടെ ഏഴ് പേർക്കാണ് പൊള്ളലേറ്റത്. ഇവരെ ചികിത്സയ്ക്കായി മക്ഗാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

സമീപത്തെ മൂന്നിലധികം വീടുകൾക്കും അപകടത്തിൽ കേടുപാടുകൾ സംഭവിച്ചു. ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ ഭദ്രാവതി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

TAGS: KARNATAKA | EXPLOSION
SUMMARY: Seven injured in boiler explosion at rice mill

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *