ഒരു കുടുംബത്തിലെ ഏഴുപേരെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഒരു കുടുംബത്തിലെ ഏഴുപേരെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഒരു കുടുംബത്തിലെ ഏഴുപേരെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹരിയാനയില്‍ പഞ്ച്കുല ജില്ലയിലെ സെക്ടർ 27 ലാണ് സംഭവം. കൂട്ട ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം. ഡെറാഡൂണ്‍ സ്വദേശികളായ പ്രവീണ്‍ മിത്തലും കുടുംബവുമാണ് മരിച്ചത്. പോലീസ് പറയുന്നത് അനുസരിച്ച്‌ ആത്മീയ സംഗമത്തില്‍ പങ്കെടുക്കാനാണ് കുടുബം ഹരിയാനയില്‍ എത്തിയത്.

മടക്കയാത്രയ്‌ക്കിടെ കുടുംബം കാറില്‍ വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്യുകയായിരുന്നു. റോഡില്‍ മഹാരാഷ്‌ട്ര നമ്പർ പ്ലേറ്റുള്ള കാർ പാർക്ക് ചെയ്തത് കണ്ട് പ്രദേശവാസികള്‍ നടത്തിയ പരിശോധനയിലാണ് അബോധാവസ്ഥയില്‍ ഏഴുപേരെ കണ്ടെത്തിയത്. ഉടൻ തന്നെ കാറിന്റെ ഗ്ലാസ് തകർത്ത് എലലാവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

പ്രവീണ്‍ മിത്തല്‍ (42), ഭാര്യ, വൃദ്ധരായ മാതാപിതാക്കള്‍, മൂന്ന് കുട്ടികള്‍ എന്നിവരാണ് മരിച്ചത്. കുടുംബത്തിന് വൻ കടബാധ്യതയുണ്ടെന്നാണ് വിവരം. മൃതദേഹങ്ങള്‍ മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ചവരുടെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

TAGS : CRIME
SUMMARY : Seven members of a family found dead in a car

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *