ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; ഏഴ് സ്ഥലങ്ങൾ പരിഗണനയിൽ

ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; ഏഴ് സ്ഥലങ്ങൾ പരിഗണനയിൽ

ബെംഗളൂരു: ബെംഗളൂരുവിലെ രണ്ടാമത് വിമാനത്താവളത്തിന്റെ നിർമാണത്തിനായി ഏഴ് സ്ഥലങ്ങൾ പരിഗണനയിൽ ഉള്ളതായി ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. രണ്ടാം വിമാനത്താവള പദ്ധതിക്കായുള്ള നടപടിക്രമങ്ങൾ കർണാടക സർക്കാർ വേഗത്തിലാക്കിയിട്ടുണ്ട്. ബെംഗളൂരുവിൽ നിന്ന് 50 മുതൽ 60 കിലോമീറ്റർ വരെ മാറി സ്ഥിതിചെയ്യുന്ന ഹറോഹള്ളി, ദാബസ്പേട്ട് ഉൾപ്പെടെ ഏഴിടങ്ങളാണ് രണ്ടാം വിമാനത്താവളത്തിനായി സർക്കാർ കണ്ടെത്തിയിരിക്കുന്നത്.

ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, അടിസ്ഥാന വികസന വകുപ്പ് മന്ത്രി എം.ബി. പാട്ടീൽ എന്നിവരുടെ അധ്യക്ഷതയിൽ ചേ‍ർന്ന യോഗത്തിൽ ഈ സ്ഥലങ്ങൾ സംബന്ധിച്ച് വിലയിരുത്തൽ നടത്തി. എയ‍ർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് അതിവേഗം തന്നെ അനുമതി നേടാനുള്ള ശ്രമങ്ങളാണ് സംസ്ഥാന സ‍ർക്കാർ നടത്തുന്നത്. ഹറോഹള്ളി, ദാബസ്പേട്ട് എന്നിവിടങ്ങൾക്ക് പുറമേ തുമകൂരു, കൊരട്ടഗെരെ, കുണിഗൽ, ഹുലിയൂരുദുർഗ, മാലവള്ളി എന്നീ സ്ഥലങ്ങളാണ് ചുരുക്കപ്പട്ടികയിലുള്ളത്.

ഇൻഫ്രാസ്ട്രക്ച‍‌‌ർ ഡെവലപ്മെൻ്റ് കോർപറേഷൻ കർണാടക ലിമിറ്റഡ് നടത്തിയ പഠനത്തിന് ശേഷമാണ് ഏഴ് സ്ഥലങ്ങൾ ഉൾപ്പെടുത്തി ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. വിമാനത്താവളത്തിനായി തിരഞ്ഞെടുത്ത ഏഴ് സ്ഥലങ്ങളെക്കുറിച്ച് വിശദമാക്കി എയ‍ർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ സമർപ്പിക്കുമെന്ന് മന്ത്രി എം.ബി. പാട്ടീൽ പറഞ്ഞു. ഇതിന് ശേഷം എയ‍ർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ സ്ഥലങ്ങൾ സന്ദ‍ർശിച്ച് സാധ്യതാ പഠനം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

TAGS: BENGALURU | AIRPORT
SUMMARY: Seven places listed out for secomd airport in bangalore

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *