പത്തനംതിട്ടയില്‍ പതിനേഴുകാരി പനി ബാധിച്ച് മരിച്ചു; അഞ്ച് മാസം ഗര്‍ഭിണിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്

പത്തനംതിട്ടയില്‍ പതിനേഴുകാരി പനി ബാധിച്ച് മരിച്ചു; അഞ്ച് മാസം ഗര്‍ഭിണിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്

പത്തനംതിട്ട: പനി ബാധിച്ച് പ്ലസ്ടു വിദ്യാര്‍ഥിനി മരിച്ച സംഭവത്തിൽ ​ദുരൂഹത. പെൺകുട്ടി അ‍ഞ്ച് മാസം ​ഗർഭിണിയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് വിദ്യാര്‍ഥിനി മരിച്ചത്.

പെണ്‍കുട്ടി പത്തനംതിട്ടയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ്. പനി ബാധിച്ച് ഒരാഴ്ചയോളം പത്തനംതിട്ടയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. ആരോ​ഗ്യനില മോശമായതിനെ തുടർന്ന് കഴി‍ഞ്ഞ 22-നാണ് പെൺകുട്ടിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മരണത്തില്‍ അസ്വാഭാവികത തോന്നിയതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയുമായിരുന്നു. പെണ്‍കുട്ടി അമിതമായ അളവില്‍ മരുന്ന് കഴിച്ചതായും സംശയിക്കുന്നുണ്ട്. സംഭവത്തില്‍ പോക്‌സോ വകുപ്പുള്‍ കൂടി ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
<br>
TAGS : PATHANAMTHITTA | DEATH
SUMMARY : Seventeen girl died of fever in Pathanamthitta; Postmortem report that she was five months pregnant

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *