ഗെയിം കളിക്കുന്നതിനിടെ തർക്കം; ഏഴാം ക്ലാസ്സ് വിദ്യാർഥി സുഹൃത്തിനെ കൊലപ്പെടുത്തി

ഗെയിം കളിക്കുന്നതിനിടെ തർക്കം; ഏഴാം ക്ലാസ്സ് വിദ്യാർഥി സുഹൃത്തിനെ കൊലപ്പെടുത്തി

ബെംഗളൂരു: ഗെയിം കളിക്കുന്നതിനിടെയുണ്ടായ തർക്കത്തിനൊടുവിൽ ഏഴാം ക്ലാസ്സ് വിദ്യാർഥി സഹപാഠിയെ കൊലപ്പെടുത്തി. ഹുബ്ബള്ളിയിലാണ് സംഭവം. ഗുരുസിദ്ധേശ്വര നഗറിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർഥി ചേതൻ രക്കസാഗിയാണ് (15) മരിച്ചത്. ഗെയിം കളിക്കുന്നതിനിടെ നിസ്സാര തർക്കത്തിന്‍റെ പേരിലാണ് ഏഴാം ക്ലാസുകാരൻ ചേതനെ കുത്തിക്കൊലപ്പെടുത്തിയത്.

കുറ്റാരോപിതനായ കുട്ടിയെ കസ്റ്റഡിയിലെടുത്ത് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതായി ഹുബ്ബള്ളി പോലീസ് കമീഷണർ എൻ. ശശികുമാർ പറഞ്ഞു. ഇരുവരും അയൽവാസികളാണെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി കളിക്കിടെയുണ്ടായ നിസ്സാര തർക്കത്തെ തുടർന്ന് ഏഴാം ക്ലാസുകാരൻ വീട്ടിൽനിന്ന് കത്തി കൊണ്ടുവന്ന് ചേതന്റെ വയറ്റിൽ കുത്തുകയായിരുന്നു. ചേതൻ നിലത്തുവീണതോടെ മറ്റ് കുട്ടികൾ ഓടി രക്ഷപ്പെട്ടു.

ഉടൻ തന്നെ ചേതനെ ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും വേനൽക്കാല അവധിക്കാലത്ത് മറ്റ് കുട്ടികളോടൊപ്പം പതിവായി കളിക്കുന്നതാണെന്നും രക്ഷിതാക്കൾ പോലീസിനോട് പറഞ്ഞു.

TAGS: KARNATAKA | CRIME
SUMMARY: Seventh standard student kills friend over argument

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *