കൊല്ലത്ത് കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്

കൊല്ലത്ത് കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്

കൊല്ലം: കൊല്ലത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ടുമറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. കൊട്ടറ മീയ്യണ്ണൂരിൽ വെള്ളി വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം. കൊല്ലത്ത് നിന്നും കുളത്തൂപ്പുഴയ്ക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. വണ്ടി മറിഞ്ഞതിനെത്തുടർന്ന് ​ഗതാ​ഗതം ഭാ​ഗികമായി തടസപ്പെട്ടു. ബസിന്റെ ആക്സിൽ ഒടിഞ്ഞതാണെന്നാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. നിരവധി യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആരുടെയും പരിക്കുകൾ ​ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു.

മീയ്യണ്ണൂർ റോഡിന് സമീപത്തെ വളവിൽ എത്തിയപ്പോഴാണ് ബസ് നിയന്ത്രണംവിട്ടത്. റോഡിന്റെ ഒരു വശത്തേക്ക് ബസ് മറിയുകയായിരുന്നു. പോലീസും നാട്ടുകാരും ചേർന്നാണ് ബസിനുള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. പരുക്കേറ്റവരെ മീയ്യണ്ണൂർ സ്വകാര്യ ആശുപത്രിയിലും സർക്കാർ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിട്ടുണ്ട്.

വിദ്യാർഥികൾ ഉൾപ്പെടെ 30 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. വലിയ തിരക്കേറിയ റോഡിലായിരുന്നു അപകടം. മോട്ടോർ വാഹന വകുപ്പ്, പോലീസ്, ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. ബസ് ഉയർത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
<br>
TAGS: KOLLAM NEWS | ACCIDENT
SUMMARY : Several injured as KSRTC bus overturns in Kollam

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *