കേരളത്തില്‍ കടുത്ത ചൂട്; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തില്‍ കടുത്ത ചൂട്; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും താപനില ഉയരുമെന്ന് മുന്നറിയിപ്പ്. മുൻകരുതലിന്റെ ഭാഗമായി 10 ജില്ലകളില്‍ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, ഇടുക്കി, ആലപ്പുഴ, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് നല്‍കിയിരിക്കുന്നത്. കടുത്ത ചൂടിന് പുറമെ, കേരളത്തിന്‍റെ ഉറക്കം കെടുത്തി സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് (യു.വി) കിരണങ്ങളുടെ തീവ്രതയും വർധിക്കുന്നു.

കൊല്ലത്ത് തിങ്കളാഴ്ച യു.വി വികിരണ തോത് പത്തിലേക്ക് ഉയർന്നു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ വികരണ തോത് എട്ടിന് മുകളിലാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാകുന്നു. യു.വി ഇൻഡക്സ് ആറ് കടന്നാല്‍ യെല്ലോ അലർട്ടും എട്ടു മുതല്‍ 10 വരെ ഓറഞ്ച് അലർട്ടും 11നു മുകളില്‍ റെഡ് അലർട്ടുമാണ്.

വരും ദിവസങ്ങളില്‍ ചൂട് ഉയരുന്നതിനോടൊപ്പം അള്‍ട്രാവയലറ്റ് കിരണങ്ങളുടെ തോതും വർധിക്കും. ഇത് മനുഷ്യശരീരത്തിന് അപകടകരവുമാണ്. പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്ന് വരെയുള്ള സമയത്ത് വെയില് നേരിട്ട് ഏല്‍ക്കരുതെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.

TAGS : LATEST NEWS
SUMMARY : Severe heatwave in Kerala; Yellow alert in 10 districts

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *