8-12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ലൈംഗിക വിദ്യാഭ്യാസം ഉറപ്പാക്കും

8-12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ലൈംഗിക വിദ്യാഭ്യാസം ഉറപ്പാക്കും

ബെംഗളൂരു : സംസ്ഥാനത്ത് എട്ടു മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ലൈംഗികവിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് സർക്കാർ. വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പ നിയമസഭാ കൗൺസിൽ സമ്മേളനത്തിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനായി പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു..

ആഴ്ചയിൽ രണ്ടു ക്ലാസുകൾവീതം നിർബന്ധമാക്കാനാണ് ആലോചന. ക്ലാസുകളിൽ ഡോക്ടർമാരുമായി കുട്ടികൾക്ക് ആശയവിനിമയത്തിനുള്ള സൗകര്യം ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് ധാർമിക വിദ്യാഭ്യാസം നൽകുന്നത് നിർബന്ധമാക്കുമെന്നും മന്ത്രി അറിയിച്ചു.
<br>
TAGS : SEX EDUCATION
SUMMARY : Sex education will be ensured for students in grades 8-12.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *