കുട്ടികളുടെ മുന്നിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും നഗ്നതാ പ്രദർശനവും പോക്‌സോ കുറ്റം-ഹൈക്കോടതി

കുട്ടികളുടെ മുന്നിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും നഗ്നതാ പ്രദർശനവും പോക്‌സോ കുറ്റം-ഹൈക്കോടതി

കൊച്ചി: ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുന്നത് കുട്ടി കാണാനിടയാകുന്നത്  ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ വരുമെന്ന് ഹൈക്കോടതി. ഇത്തരം പ്രവൃത്തികൾ പോക്സോ വകുപ്പുകൾ അനുസരിച്ച് കുറ്റകരമാണെന്നും കോടതി വ്യക്തമാക്കി. അമ്മയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത് ചോദ്യംചെയ്ത പ്രായപൂർത്തിയാകാത്ത മകനെ പ്രതികൾ മർദിച്ച കേസിലാണു കോടതിയുടെ ഉത്തരവ്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസ് എ. ബദറുദ്ദീൻ ആണ് കേസ് പരിഗണിച്ചത്. പ്രതി പോക്സോ, ഐ.പി.സി എന്നിവ പ്രകാരം വിചാരണ നേരിടണമെന്ന് കോടതി ഉത്തരവിട്ടു.

കുട്ടികളുടെ മുന്നിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് പോക്‌സോ വകുപ്പിലെ സെക്ഷൻ 11 പ്രകാരം കുറ്റകരമാകുമെന്നാണു കോടതി ചൂണ്ടിക്കാട്ടിയത്. കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നതിനു തുല്യമാണിത്. കുട്ടി കാണണമെന്ന ഉദ്ദേശ്യത്തോടെ ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കുന്നതും ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ വരും. ഇത്തരം കേസുകളിലെ പ്രതി പോക്‌സോ വകുപ്പു പ്രകാരം വിചാരണ നേരിടണമെന്നും കോടതി പറഞ്ഞു.

തിരുവനന്തപുരം പോര്‍ട്ട് പോലീസെടുത്ത കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രതിയായ തിരുവനന്തപുരം സ്വദേശിയാണ് ഹൈക്കോടതിയില്‍ എത്തിയത്. ലോഡ്ജില്‍ വെച്ച് ഹര്‍ജിക്കാരനും യുവതിയും തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് യുവതിയുടെ 16 വയസ്സുകാരനായ മകന്‍ കാണാനിടയായി. കുട്ടിയെ കടയില്‍ സാധനം വാങ്ങാന്‍ വിട്ട ശേഷമായിരുന്നു ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. എന്നാല്‍, വാതില്‍ അടച്ചിരുന്നില്ല. മടങ്ങിയെത്തിയ കുട്ടി വാതില്‍ തുറന്നപ്പോഴാണ് ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കണ്ടത്. ഇതിനെ കുട്ടി ചോദ്യം ചെയ്തതോടെ യുവാവ് കുട്ടിയെ മര്‍ദിച്ചു. കുട്ടിയെ ആക്രമിച്ചതിന് പോലീസ് കേസെടുക്കുകയായിരുന്നു.
<BR>
TAGS : HIGH COURT | KERALA | POCSO CASE
SUMMARY : Sex in front of children, display of nudity POCSO offence-HC

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *