ലൈംഗികാധിക്ഷേപ കേസ്; ബോബി ചെമ്മണൂര്‍ ജയില്‍മോചിതനായി

ലൈംഗികാധിക്ഷേപ കേസ്; ബോബി ചെമ്മണൂര്‍ ജയില്‍മോചിതനായി

കൊച്ചി: ബോബി ചെമ്മണ്ണൂർ ജയിലില്‍ നിന്നും പുറത്തിറങ്ങി. നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിന് ചൊവ്വാഴ്ച ഹൈകോടതി ജാമ്യം അനുവദിച്ചെങ്കിലും പുറത്തിറങ്ങിയില്ല. വിടുതല്‍ ബോണ്ടില്‍ ഒപ്പുവെക്കില്ലെന്ന നിലപാടില്‍ ഉറച്ചു നിന്നതോടെയാണ് ജയിലില്‍ നിന്നിറങ്ങാതിരുന്നത്.

റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങളില്‍ കുരുങ്ങി പുറത്തിറങ്ങാൻ പറ്റാത്ത ഒട്ടേറെ തടവുകാർ ജയിലിലുണ്ട്. അവർക്കുള്ള ഐക്യദാർഢ്യം കൂടിയാണിതെന്ന് ബോബി ചെമ്മണ്ണൂർ അഭിഭാഷകരെയും ജയില്‍ അധികൃതരെയും അറിയിച്ചതായാണ് സൂചന. എന്നാല്‍, ഇന്ന് രാവിലെ ബോബി ചെമ്മണ്ണൂരിന്റെ അഭിഷാകനെ കോടതി വിളിപ്പിച്ചിരുന്നു.

ജാമ്യം ലഭിച്ചിട്ടും എന്തുകൊണ്ട് പുറത്തിറങ്ങിയില്ലെന്നായിരുന്നു കോടതിയുടെ ചോദ്യം. സമയ പരിധിയില്‍ രേഖകള്‍ ഹാജരാക്കാൻ കഴിയാതിരുന്നതാണ് മോചനം നടക്കാതെ പോയതെന്നായിരുന്നു അഭിഭാഷകന്റെ മറുപടി. നടി ഹണി റോസിനെ അധിക്ഷേപിച്ച കേസില്‍ ജാമ്യം കിട്ടിയിട്ടും ജയിലില്‍ തുടർന്നതോടെ ഹൈക്കോടതി നടപടിയെടുത്തേക്കുമെന്ന അസാധാരണ അവസ്ഥയിലേക്ക് എത്തിയതോടെയാണ് 10 മിനിറ്റിനുളളില്‍ ബോബി സ്വയം പുറത്തിറങ്ങാൻ തയ്യാറായത്.

സ്വമേധയാ നടപടിയെടുത്ത ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണൻ മറ്റ് കേസുകളെല്ലാം പരിഗണിക്കും മുമ്പെ ബോബി ചെമ്മണ്ണൂരിന്റെ കേസ് പരിഗണിക്കാമെന്ന് അറിയിക്കുകയായിരുന്നു. പ്രതിഭാഗം അഭിഭാഷകർ അടക്കമുള്ളവരോട് കോടതിയില്‍ ഹാജരാകാനും ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണൻ ആവശ്യപ്പെട്ടിട്ടുണ്ട്.

TAGS : BOBBY CHEMMANNUR
SUMMARY : Sexual Assault Case; Bobby Chemmanur was released from jail

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *