ലൈംഗികാതിക്രമക്കേസ്; സംവിധായകൻ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

ലൈംഗികാതിക്രമക്കേസ്; സംവിധായകൻ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

കൊല്ലം: യുവ എഴുത്തുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ സംവിധായകനും നടനുമായ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം പള്ളിത്തോട്ടം പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് ജാമ്യത്തില്‍ വിട്ടയച്ചു.

2022ല്‍ കൊല്ലത്തെ സ്വകാര്യ ഹോട്ടലില്‍വച്ച്‌ ഒരു സിനിമയുടെ കഥ പറയുന്നതുമായി ബന്ധപ്പെട്ടെത്തിയ യുവതിയോട് വി.കെ പ്രകാശ് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ഇതില്‍ വി.കെ പ്രകാശിനെതിരെ പോലീസ് കേസെടുത്തിരുന്നു. തുടർന്ന് പ്രകാശ് ഹൈക്കോടതിയെ സമീപിക്കുകയും ജാമ്യം നേടുകയും ചെയ്തു.

അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാവണമെന്നും മൊഴി നല്‍കണമെന്നും ജാമ്യവ്യവസ്ഥയായി കോടതി ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം കഴിഞ്ഞ മൂന്നു ദിവസമായി കൊല്ലം പള്ളിത്തോട്ടം പോലീസില്‍ വി.കെ പ്രകാശ് ഹാജരാകുന്നുണ്ടായിരുന്നു. ചോദ്യം ചെയ്യലിന്റെ അവസാന ദിവസമായ ഇന്ന് മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയും കോടതി നിർദേശപ്രകാരം ജാമ്യത്തില്‍ വിടുകയുമായിരുന്നു.

TAGS : SEXUAL ASSULT CASE | VK PRAKASH | ARREST
SUMMARY : Sexual assault case; Director VK Prakash was arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *