ലൈംഗികാതിക്രമ പരാതി; ഇടവേള ബാബുവിനും മണിയൻപിള്ള രാജുവിനുമെതിരെ കേസെടുത്തു

ലൈംഗികാതിക്രമ പരാതി; ഇടവേള ബാബുവിനും മണിയൻപിള്ള രാജുവിനുമെതിരെ കേസെടുത്തു

കൊച്ചി: നടിയുടെ പരാതിയില്‍ നടന്മാരായ ഇടവേള ബാബു, മണിയൻപിള്ള രാജു എന്നിവർക്കെതിരെ കൊച്ചി പോലീസ് കേസെടുത്തു. ഇടവേള ബാബുവിനെതിരെ എറണാകുളം നോർത്ത് പോലീസാണ് കേസെടുത്തത്. പ്രൊഡക്ഷൻ കണ്‍ട്രോളർ നോബിളിനെതിരെയും കേസെടുത്തു.

നടിയുടെ പരാതിയില്‍ പറഞ്ഞ നടൻ മുകേഷ്, ജയസൂര്യ, ലോയേഴ്സ് കോണ്‍ഗ്രസ് നേതാവ് വി.എസ്. ചന്ദ്രശേഖരൻ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ‘ഡാ തടിയാ’ സിനിമയുടെ സെറ്റില്‍ വെച്ച്‌ മണിയൻപിള്ള രാജു ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി. ‘അമ്മ’യില്‍ അംഗത്വം വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്നാണ് ഇടവേള ബാബുവിനെതിരായ പരാതി.

കഴിഞ്ഞ 26ാം തീയതിയാണ് മുകേഷ് ഉള്‍പ്പെടെ സിനിമാ മേഖലയിലെ ഏഴ് പേര്‍ക്കെതിരെ നടി ആരോപണം ഉന്നയിച്ചത്. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം നടിയുടെ മൊഴി രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

TAGS : SEXUAL HARASSMENT | EDAVELA BABU | MANIYAN PILLA RAJU
SUMMARY : sexual assault complaint; A case has been registered against Edavela Babu and Maniyanpilla Raju

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *