ബസില്‍ 19കാരിക്ക് നേരെ ലൈംഗിക അതിക്രമം; അധ്യാപകന്‍ പിടിയില്‍

ബസില്‍ 19കാരിക്ക് നേരെ ലൈംഗിക അതിക്രമം; അധ്യാപകന്‍ പിടിയില്‍

കൊച്ചി: സ്വകാര്യ ബസ്സില്‍ 19കാരിയായ പെണ്‍കുട്ടിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ അധ്യാപകന്‍ പിടിയില്‍. അമ്പലമേട് സ്വദേശി കമല്‍ ആണ് സൗത്ത് പോലീസിന്റെ പിടിയിലായത്.

ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. ഫോര്‍ട്ട്‌കൊച്ചി ആലുവ ബസ്സിലാണ് പെണ്‍കുട്ടിക്ക് നേരെ അതിക്രമമുണ്ടായത്. സീറ്റില്‍ ഇരുന്നിരുന്ന പെണ്‍കുട്ടിയോട് ഇയാള്‍ മോശമായി പെരുമാറുകയായിരുന്നു. പെണ്‍കുട്ടി ബഹളംവച്ചതോടെ ബസ് ജീവനക്കാരും യാത്രക്കാരും ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ സൗത്ത് പോലീസാണ് കേസെടുത്തത്. കടയിരിപ്പ് ഹൈസ്‌കൂളിലെ അധ്യാപകനാണ് പ്രതി. ഇതിനു മുന്‍പും ഇയാളില്‍ നിന്ന് ഇത്തരം പെരുമാറ്റമുണ്ടായിട്ടുണ്ടെന്നാണ് വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
<br>
TAGS : SEXUAL HARASSMENT | ARRESTED
SUMMARY : Sexual assault on a 19-year-old girl in a bus. The teacher was arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *