ലൈംഗികാതിക്രമം: ജയസൂര്യക്കെതിരെ വീണ്ടും കേസെടുത്തു

ലൈംഗികാതിക്രമം: ജയസൂര്യക്കെതിരെ വീണ്ടും കേസെടുത്തു

നടന്‍ ജയസൂര്യക്കെതിരെ വീണ്ടും കേസ്. തൊടുപുഴയിലെ ലൊക്കേഷനില്‍ വച്ച് നടിക്കു നേരെ ലൈഗിംക അതിക്രമം നടത്തിയതിനാണ് കേസ്. തിരുവനന്തപുരം സ്വദേശിനിയായ നടി നല്‍കിയ പരാതിയില്‍ കരമന പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് തൊടുപുഴ പോലീസിന് കൈമാറും. പ്രത്യേക അന്വേഷണ സംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ ഐശ്വര്യ ഡോങ്ക്‌റെയുടെ നേതൃത്വത്തിലുള്ള സംഘമാകും കേസ് തുടര്‍ന്ന് അന്വേഷിക്കുക.

ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയിരിക്കെ തൊടുപുഴയിലെ ലൊക്കേഷനില്‍ വെച്ച് നടന്‍ ജയസൂര്യയില്‍ നിന്നും തിക്താനുഭവം നേരിട്ടതായാണ് നടിയുടെ വെളിപ്പെടുത്തല്‍. പ്രത്യേക അന്വേഷണ സംഘം ഇന്നലെ നടിയുടെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ജയസൂര്യയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

ജയസൂര്യക്കെതിരെയുള്ള രണ്ടാമത്തെ കേസാണിത്. നേരത്തെ മറ്റൊരു നടിയും ജയസൂര്യക്കെതിരെ പരാതി നല്‍കിയിരുന്നു. 2008ലാണ് ജയസൂര്യയില്‍നിന്ന് മോശം അനുഭവമുണ്ടായത്. സെക്രട്ടേറിയറ്റിലായിരുന്നു ഷൂട്ടിങ്. റസ്റ്റ് റൂമില്‍ പോയി വരുമ്പോള്‍ ജയസൂര്യ പിന്നില്‍നിന്ന് കെട്ടിപ്പിടിച്ചു ചുംബിച്ചു. ഫ്ളാറ്റിലേക്ക് വരാന്‍ ക്ഷണിച്ചെന്നുമായിരുന്നു നടിയുടെ പരാതി. യുവതിയുടെപരാതിയില്‍ കഴിഞ്ഞ ദിവസം ജയസൂര്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കന്റോണ്‍മെന്റ് പോലീസ് കേസെടുത്തിരുന്നു.
<br>|
TAGS : ACTOR JAYASURYA | SEXUAL HARASSMENT
SUMMARY : Sexual assault on location: Case filed again against Jayasurya

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *