ലൈംഗികാതിക്രമം: പ്രജ്വൽ രേവണ്ണക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു

ലൈംഗികാതിക്രമം: പ്രജ്വൽ രേവണ്ണക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു

ബെംഗളൂരു: മുൻ ഹാസൻ എം.പി പ്രജ്വൽ രേവണ്ണക്കെതിരെ ഒരു ലൈംഗികാതിക്രമ കേസ് കൂടി രജിസ്റ്റർ ചെയ്തു. കേസ് അന്വേഷിക്കുന്ന കർണാടക പ്രത്യേക അന്വേഷണ സംഘമാണ് നാലാമത്തെ കേസ് കൂടി രജിസ്റ്റര്‍ ചെയ്തത്. മൂന്നോളം കേസുകളിൽ നിലവിൽ പ്രജ്വൽ രേവണ്ണയെ കർണാടക പ്രത്യേക അന്വേഷണസംഘം പ്രതിയാക്കിയിട്ടുണ്ട്.

ലൈംഗികാതിക്രമത്തിന് പ്രജ്വല് രേവണ്ണയ്‌ക്കെതിരെ നേരത്തെ ചുമത്തിയ മൂന്ന് വകുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി നാലാമത്തെ കേസ് ഇരയെ ലൈംഗികമായി ഉപദ്രവിക്കൽ, പിന്തുടരൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഹാസൻ മുൻ ബി.ജെ.പി എം.എൽ.എ പ്രീതം ഗൗഡ ഉൾപ്പെടെ മൂന്ന് പേരുടെ പേരുകളും പ്രഥമ വിവര റിപ്പോർട്ടിൽ ( എഫ്ഐആർ ) ഉണ്ട്. ഇരയെ ലൈംഗികമായി പീഡിപ്പിക്കുന്ന വീഡിയോ കോളിൽ പ്രജ്വല് രേവണ്ണ പകർത്തിയ ചിത്രങ്ങൾ പങ്കുവെച്ചതിനാണ് പ്രീതം ഗൗഡക്കെതിരെ കേസെടുത്തത്. ഇയാളെ കൂടാതെ കിരൺ, ശരത് എന്നീ പേരുകളിലുള്ള രണ്ട് പേർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
<BR>
TAGS : PRAJWAL REVANNA | KARNATAKA POLICE,
SUMMARY : Sexual assault: One more case registered against Prajwal Revanna

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *