‘തിരുമ്മ് ചികിത്സയ്ക്കിടെ ലൈംഗിക അതിക്രമം’; വയനാട്ടിലെ റിസോർട്ടിനെതിരെ പരാതിയുമായി 25കാരിയായ വിദേശ വനിത

‘തിരുമ്മ് ചികിത്സയ്ക്കിടെ ലൈംഗിക അതിക്രമം’; വയനാട്ടിലെ റിസോർട്ടിനെതിരെ പരാതിയുമായി 25കാരിയായ വിദേശ വനിത

തിരുമ്മ് ചികിത്സയ്ക്കിടെ വിദേശ വനിതയ്ക്ക് ലൈംഗിക അതിക്രമം നേരിട്ടതായി പരാതി. വയനാട് തിരുനെല്ലിയിലെ റിസോർട്ട് ജീവനക്കാരനെതിരെയാണ് പരാതി. നെതർലൻഡ്സ് സ്വദേശിയായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. തിരുമ്മ് ചികിത്സയ്ക്കിടെ തന്നെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചതായും യുവതി നൽകിയ പരാതിയിൽ പറയുന്നു. കഴിഞ്ഞ ഡിസംബർ ആദ്യമാണ് ഓൺലൈൻ ബുക്കിങ് വഴി യുവതി തിരുനെല്ലിയിലെ റിസോർട്ടിൽ എത്തിയത്. നെതർലൻഡ്സിൽ തിരിച്ചെത്തിയ ശേഷം എഡിജിപിക്ക് ഇ മെയിൽ വഴി പരാതി അയയ്‌ക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു.

ഈ മാസം 14നാണ് പരാതി നൽകിയത്. ഇന്ത്യയിൽ പരാതി നൽകേണ്ട നടപടിക്രമങ്ങൾ അറിയാത്തതിനാലാണ് പരാതി നൽകാൻ വൈകിയതെന്നാണ് യുവതി പറയുന്നത്.

പരാതി ലഭിച്ച് ഒരാഴ്ചയോളമായിട്ടും നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് വിവിധ സംഘടനകൾ രംഗത്തെത്തി. എന്നാൽ സംഭവത്തിൽ വീഴ്ചയില്ലെന്ന് പോലീസ് അറിയിച്ചു. കേസെടുത്തെങ്കിലും നൽകിയ പരാതിയിൽ പൂർണമായ വിവരങ്ങൾ ഇല്ലാത്തതിനാലാണ് മറ്റു നടപടികളിലേക്കു കടക്കാൻ സാധിക്കാത്തതെന്നും പോലീസ് വിശദീകരിക്കുന്നു.
<BR>
TAGS : KERALA | WAYANAD | SEXUAL HARASSMENT
SUMMARY : Sexual harassment. A 25-year-old foreign woman filed a complaint against a resort in Wayanad

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *