പീഡനക്കേസ്: ബി.ജെ.പി. എം.എൽ.എ. മുനിരത്ന ജയിലിൽ

പീഡനക്കേസ്: ബി.ജെ.പി. എം.എൽ.എ. മുനിരത്ന ജയിലിൽ

ബെംഗളൂരു : ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ കർണാടക ബി.ജെ.പി. എം.എൽ.എ. മുനിരത്നയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. തുടർന്ന് പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ പ്രവേശിപ്പിച്ചു. സാമൂഹികപ്രവർത്തകയായ 40-കാരി നൽകിയ ലൈംഗിക പീഡനപരാതിയിൽ വെള്ളിയാഴ്ചയാണ് മുനിരത്നയെ പോലീസ് അറസ്റ്റുചെയ്തത്. ശനിയാഴ്ച ബെംഗളൂരുവിലെ കോടതിയിൽ ഹാജരാക്കി.

2020 മുതൽ 2022 വരെ പലതവണ ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവതി മുനിരത്നയുടെപേരിൽ നൽകിയ പരാതി. ബെംഗളൂരു കോർപ്പറേഷനിലെ (ബി.ബി.എം.പി.) കരാറുകാരനോട് കൈക്കൂലി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ കേസിൽ കഴിഞ്ഞ ശനിയാഴ്ച മുനിരത്നയെ പട്ടികവിഭാഗങ്ങൾക്ക് നേരേയുള്ള അതിക്രമങ്ങൾക്കെതിരേയുള്ള വകുപ്പുകളുൾപ്പെടെ ചുമത്തി കഗ്ഗദാസപുര പോലീസ് അറസ്റ്റുചെയ്തിരുന്നു. ഈ കേസില്‍ റിമാൻഡിൽ കഴിയവേ കോടതി ജാമ്യം അനുവദിച്ചു. ഇതിനിടെയാണ് പീഡനക്കേസിൽ വീണ്ടും അറസ്റ്റിലായത്. കഴിഞ്ഞ ബിജെപി സര്‍ക്കാറില്‍ ഹോര്‍ട്ടികള്‍ച്ചറല്‍ വകുപ്പ് മന്ത്രിയായിരുന്ന മുനിരത്ന നാല് തവണ എം.എല്‍. എ ആയിട്ടുണ്ട്‌.
<BR>
TAGS : ARRESTED | JAIL
SUMMARY : BJP MLA Munirathna arrested in rape, sexual harassment case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *