ലൈംഗികപീഡന പരാതി; മുകേഷിനും ഇടവേള ബാബുവിനും മുൻകൂര്‍ ജാമ്യം

ലൈംഗികപീഡന പരാതി; മുകേഷിനും ഇടവേള ബാബുവിനും മുൻകൂര്‍ ജാമ്യം

കൊച്ചി: പീഡനക്കേസില്‍ മുകേഷിനും ഇടവേള ബാബുവിനും മുന്‍കൂര്‍ ജാമ്യം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്. കഴിഞ്ഞ ദിവസം പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തേടിയുള്ള ഹർജികളില്‍ എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി വിശദമായ വാദം കേട്ടിരുന്നു.

കഴിഞ്ഞ രണ്ടു ദിവസം അടച്ചിട്ട കോടതിയില്‍ നടന്ന വിശദ വാദത്തിന് ഒടുവിലാണ് ഹര്‍ജിയില്‍ ഇന്ന് വിധി പറഞ്ഞത്. ലൈംഗിക പീഡന കേസുകളില്‍ മുകേഷ് അടക്കമുള്ള ചലച്ചിത്ര താരങ്ങളുടെ അറസ്റ്റ് കോടതി തീരുമാനം വന്ന ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നാണ് എഐജി ജി പൂങ്കുഴലി പറഞ്ഞത്.

അതേസമയം, സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് നടൻ മുകേഷിനെ നീക്കി. സിപിഎമ്മിന്റെ നിർദേശപ്രകാരമാണ് മുകേഷിനെ മാറ്റിയത്. ബി ഉണ്ണികൃഷ്ണനടക്കം ബാക്കിയുള്ള ഒമ്പത് പേരും സമിതിയില്‍ തുടരും. സിനിമാ കോണ്‍ക്ലേവിനു മുന്നോടിയായാണ് ഷാജി എന്‍ കരുണ്‍ ചെയര്‍മാനായി നയരൂപീകരണ സമിതി സര്‍ക്കാര്‍ രൂപീകരിച്ചത്. നേരത്തെ ബി ഉണ്ണികൃഷ്ണനെ സമിതിയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ആഷിഖ് അബുവും വിനയനും രംഗത്തെത്തിയിരുന്നു.

TAGS : SEXUAL HARASSMENT | MLA MUKESH | EDAVELA BABU
SUMMARY : Sexual harassment complaint; Anticipatory Bail for Mukesh and Evala Babu

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *