മാസപ്പടി കേസ്; വീണ വിജയനെ പ്രതിചേർത്ത് എസ്എഫ്‌ഐഒ കുറ്റപത്രം

മാസപ്പടി കേസ്; വീണ വിജയനെ പ്രതിചേർത്ത് എസ്എഫ്‌ഐഒ കുറ്റപത്രം

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയൻ ഉൾപ്പെടെയുള്ളവരെ പ്രതിചേർത്ത് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) കുറ്റപത്രം. എക്സാലോജിക്ക്, ശശിധരൻ കർത്ത, സിഎംആർഎൽ, സഹോദര സ്ഥാപനം എന്നിവയാണ് കുറ്റപത്രത്തിലെ മറ്റു പ്രതികൾ. പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നല്‍കി.സേവനം നല്‍കാതെ 2.7കോടി രൂപ വീണ വിജയന്‍ കൈപറ്റിയെന്നാണ് എസ്എഫ്‌ഐഒ റിപോര്‍ട്ടില്‍ പറയുന്നത്. 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്.

വീണ വിജയനും എക്‌സലോജിക്കിനും സിഎംആര്‍എല്ലിനും എതിരെ കമ്പനികാര്യ ചട്ടം 447 വകുപ്പ് ചുമത്തിയത്. 2024 ജനുവരിയില്‍ തുടങ്ങിയ അന്വേഷണത്തിലാണ് 14 മാസങ്ങള്‍ക്ക് ശേഷം കുറ്റപത്രം സമര്‍പ്പിച്ചത്.
<BR>
TAGS : EXALOGIC DEAL
SUMMARY : SFIO charge sheet against Veena Vijayan

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *