ഷാറൂഖ് ഖാൻ ചികിത്സക്കായി വിദേശത്തേക്ക്

ഷാറൂഖ് ഖാൻ ചികിത്സക്കായി വിദേശത്തേക്ക്

നടൻ ഷാറൂഖ് ഖാൻ നേത്ര ശസ്ത്രക്രിയക്കായി അമേരിക്കയിലേക്ക് പോകുന്നതായി റിപ്പോർട്ട്. അടുത്ത ദിവസങ്ങളിലായി താരം വിദേശത്ത് പോകുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. എന്നാല്‍ സർജറിയെക്കുറിച്ച്‌ നടന്റെ മാനേജറോ മറ്റു ബന്ധപ്പെട്ടവരോ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

എന്നാല്‍ താരം ദിവസങ്ങള്‍ക്ക് മുമ്പ് സർജറിക്കായി മുംബൈയിലെ ഒരു ആശുപത്രിയിലെത്തിയിരുന്നു. അന്ന് ജൂലൈ 29 ന് നടക്കേണ്ട ശസ്ത്രക്രിയ ചില കാരണങ്ങളാല്‍ നടന്നില്ല. തുടർന്നാണ് ചികിത്സക്കായി ഖാൻ അമേരിക്കയിലേക്ക് പോകുന്നതെന്നുള്ള റിപ്പോർട്ട്‌. എന്നാല്‍ 2014 ല്‍ ഷാറൂഖ് ഖാൻ കണ്ണിന് ചെറിയ സർജറി നടത്തിയിരുന്നു.

കാഴ്ച പ്രശ്നത്തെതുടർന്നായിരുന്നു ഇത്. തുടർന്ന് ഓപ്പറേഷന് ശേഷം തനിക്കിപ്പോള്‍ വരികള്‍ നല്ലത് പോലെ വായിക്കാൻ കഴിയുന്നുണ്ടെന്ന് നടൻ എക്സില്‍ കുറിച്ചിരുന്നു. കൂടാതെ സർജറി നടത്തിയ ഡോക്ടർമാർക്ക് നന്ദി അറിയിക്കുകയും ചെയ്തിരുന്നു.അണിയറയില്‍ ഒരുങ്ങുന്ന കിങ് ആണ് പുതിയ ഷാറൂഖ് ഖാൻ ചിത്രം.

TAGS : SHARUKHAN | TREATMENT | AMERICA
SUMMARY : Sharukhan goes abroad for treatment

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *