ഷഹബാസ് കൊലപാതകം; കുറ്റാരോപിതനായ വിദ്യാര്‍ഥി നഞ്ചക്ക് ഉപയോഗിക്കാന്‍ പഠിച്ചത് യൂട്യൂബ് നോക്കി

ഷഹബാസ് കൊലപാതകം; കുറ്റാരോപിതനായ വിദ്യാര്‍ഥി നഞ്ചക്ക് ഉപയോഗിക്കാന്‍ പഠിച്ചത് യൂട്യൂബ് നോക്കി

കോഴിക്കോട്: താമരശേരിയിലെ മുഹമ്മദ് ഷഹബാസ് കൊലപാതകത്തില്‍ കുറ്റാരോപിതനായ വിദ്യാർത്ഥി നഞ്ചക്ക് ഉപയോഗിക്കാൻ പഠിച്ചത് യൂട്യൂബ് നോക്കിയെന്ന് പോലീസ് കണ്ടെത്തല്‍. ഫോണിൻ്റെ സെർച്ച്‌ ഹിസ്റ്ററിയില്‍ അതിൻ്റെ തെളിവുകള്‍ കണ്ടെത്തിയെന്ന് പോലീസ് അറിയിച്ചു. കരാട്ടെ പരിശീലനം നടത്തുന്ന ഇളയ സഹോദരന്റേതാണ് നഞ്ചക്ക്. കുറ്റാരോപിതനായ വിദ്യാർഥിയുടെ പിതാവിന്റേതല്ലെന്നും പോലീസ് വ്യക്തമാക്കി.

അതേസമയം, കൊലപാതകത്തില്‍ മെറ്റയില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. ഇന്നലെ ഷഹബാസിന്റെ മൊബൈല്‍ ഫോണ്‍ മണിക്കൂറുകളാണ് സൈബർ സെല്ലും പോലീസും പരിശോധിച്ചത്. പ്രതികള്‍ ഷഹബാസിന് അയച്ച പല മെസ്സേജുകളും ഡിലീറ്റ് ചെയ്തതായി പരിശോധനയില്‍ കണ്ടെത്തി. ഇവ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തത് ആറുപേർ മാത്രമാണ്. മറ്റാരും നേരിട്ട് പങ്കെടുത്തില്ലെന്ന് പോലീസ് പറയുന്നു. പരമാവധി സിസിടി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും മുതിർന്ന ആളുകളുടെ പങ്ക് കണ്ടെത്താൻ ആയിട്ടില്ല. അക്രമത്തിന് ഇൻസ്റ്റഗ്രാം ഗ്രൂപ്പിലെ ആരെങ്കിലും പ്രേരണ നല്‍കിയോ എന്നാണ് ഇനി പരിശോധിക്കുന്നത്. 61 കുട്ടികളാണ് ഇൻസ്റ്റഗ്രാം ഗ്രൂപ്പില്‍ ഉള്ളതെന്നും പോലീസ് പറഞ്ഞു.

TAGS : SHAHABAS MURDER
SUMMARY : Shahbaz murder: Accused student learned to use a knife by watching YouTube

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *