ഷഹബാസ് കൊലക്കേസ്; വിദ്യാര്‍ഥികളുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

ഷഹബാസ് കൊലക്കേസ്; വിദ്യാര്‍ഥികളുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

താമരശ്ശേരി ഷഹബാസിന്റെ കൊലപാതക കേസില്‍ പ്രതികളായ വിദ്യാർത്ഥികളുടെ ജാമ്യ ഹർജി പരിഗണിക്കുന്നത് മാറ്റി. ഈ മാസം 25 ലേക്കാണ് മാറ്റിയത്. അതേസമയം പ്രതികള്‍ക്കെതിരായ ആരോപണങ്ങള്‍ ഗൗരവകരമെന്ന് കോടതി നിരീക്ഷിച്ചു. പ്രതികളുടെ ജാമ്യ ഹർജിയില്‍ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി.

ഷഹബാസിന്റെ പിതാവിന്റെ കക്ഷി ചേരല്‍ അപേക്ഷ ഹൈക്കോടതി അനുവദിച്ചു. കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാർഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്സർവേഷൻ ഹോമിലാണ്. ഇവരുടെ ജാമ്യാപേക്ഷ നേരത്തെ കോഴിക്കോട് പ്രിൻസിപ്പല്‍ സെഷൻസ് കോടതി തള്ളിയിരുന്നു. ഫെബ്രുവരി 28 നായിരുന്നു സംഭവം.

താമരശ്ശേരിയില്‍ ഷഹബാസ് ഉള്‍പ്പെടുന്ന എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും താമരശ്ശേരി കോരങ്ങാട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും തമ്മില്‍ ട്യൂഷൻ സെന്‍ററിലെ കലാപരിപാടിയെ ചൊല്ലി ഉണ്ടായ സംഘര്‍മാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഘർഷത്തെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ഷഹബാസിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

TAGS : SHAHABAS MURDER
SUMMARY : Shahbas murder case; Consideration of students’ bail plea postponed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *