ഷഹബാസ് കൊലപാതക കേസ്; വിധി ഈ മാസം എട്ടിന്

ഷഹബാസ് കൊലപാതക കേസ്; വിധി ഈ മാസം എട്ടിന്

കോഴിക്കോട്: ഷഹബാസ് കൊലപാതക കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷയില്‍ വാദം പൂർത്തിയായി. ഈ മാസം എട്ടിന് വിധി പറയും. കസ്റ്റഡിയില്‍ കഴിയുന്ന വിദ്യാർഥികള്‍ക്ക് നിയമത്തിൻ്റെ ആനുകൂല്ല്യം നല്‍കരുതെന്ന് ഷഹബാസിൻ്റെ അഭിഭാഷകൻ. ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് ജാമ്യാപേക്ഷ തള്ളിയതോടെയാണ് കുറ്റാരോപിതര്‍ ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചത്.

അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. കുറ്റാരോപിതര്‍ക്ക് പ്രായപൂര്‍ത്തിയായില്ലെന്ന പരിഗണന വച്ച്‌ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതി പട്ടികയിലുള്ള ആറ് വിദ്യാര്‍ഥികള്‍ക്കും ക്രിമിനല്‍ സ്വഭാവമുണ്ടെന്നും ഇവര്‍ക്ക് ജാമ്യം നല്‍കരുതെന്നും നേരത്തെ ഷഹബാസിന്റെ പിതാവ് കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ മാസം 28നാണ് താമരശേരിയില്‍ രണ്ട് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഷഹബാസിന് ഗുരുതര പരുക്കേറ്റത്.

ഇതിനെ തുടര്‍ന്ന് ഷഹബാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയവേ മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് താമരശേരി പോലീസ് ഇന്‍സ്പെക്ടര്‍ സായൂജന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ആക്രമിച്ച ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

TAGS : SHAHABAS MURDER
SUMMARY : Shahbaz murder case; verdict on the 8th of this month

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *