പ്രതികള്‍ പരീക്ഷ എഴുതുന്നത് തടയണം; ഹൈക്കോടതിയെ സമീപിച്ച്‌ ഷഹബാസിന്റെ പിതാവ്

പ്രതികള്‍ പരീക്ഷ എഴുതുന്നത് തടയണം; ഹൈക്കോടതിയെ സമീപിച്ച്‌ ഷഹബാസിന്റെ പിതാവ്

കോഴിക്കോട്: പത്താം ക്ലാസ്സ് വിദ്യാർഥി മുഹമ്മദ് ഷഹബാസിന്റെ കൊലപാതകത്തില്‍ പ്രതികളായവരെ പരീക്ഷയെഴുതാൻ അനുവദിച്ചതിനെതിരെ ഹൈക്കോടതിയില്‍ ഹർജി നല്‍കി പിതാവ് മുഹമ്മദ് ഇഖ്ബാല്‍. ക്രൂരമായി കൊല ചെയ്തിട്ടും പ്രതികള്‍ പരീക്ഷ എഴുതിയെന്നും ചെറിയ ശിക്ഷ പോലും അവർക്ക് കിട്ടിയില്ലെന്നും പിതാവ് പറഞ്ഞു.

എൻറെ മകന്റെ പരീക്ഷ ഒരുക്കങ്ങള്‍ പൂർത്തിയാക്കിയതായിരുന്നു, ഒരു രക്ഷിതാവെന്ന നിലയില്‍ തനിക്കും കുടുംബത്തിനും മാനസികമായി ബുദ്ധിമുട്ടുണ്ടെന്നും കോടതി ഉചിതമായ തീരുമാനം എടുക്കുമെന്ന പ്രതീക്ഷയിലാണ് ഹർജി നല്‍കിയതെന്നും ഇഖ്ബാല്‍ പറഞ്ഞു.

പ്രതികള്‍ കുറ്റക്കാരാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. നമ്മുടെ നിയമങ്ങളില്‍ ചെറിയ മാറ്റം വരണം. കുറ്റം ചെയ്താല്‍ ഇതുപോലെ ശിക്ഷിക്കപ്പെടും എന്ന പേടി കുട്ടികള്‍ക്ക് വേണം. കുട്ടികള്‍ തെറ്റിലേക്ക് പേകാതിരിക്കാൻ ഇത് പ്രേരണയാകണമെന്നും മറ്റൊരു രക്ഷിതാവിന് ഇങ്ങനെ ഒരു വേദന ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.

TAGS : SHAHABAS MURDER
SUMMARY : Shahbaz’s father approaches High Court to stop accused from appearing in exams

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *