അച്ഛന്റെ പിറന്നാളും മകളുടെ നൂലുക്കെട്ടും ആഘോഷിച്ച്‌ ഷഹീൻ സിദ്ദിഖ്

അച്ഛന്റെ പിറന്നാളും മകളുടെ നൂലുക്കെട്ടും ആഘോഷിച്ച്‌ ഷഹീൻ സിദ്ദിഖ്

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായിരിക്കെ 62-ാം പിറന്നാള്‍ ആഘോഷിച്ച്‌ സിദ്ദിഖും കുടുംബവും. തന്റെ കുഞ്ഞിന് സിദ്ദിഖ് നൂലുകെട്ടുന്ന ചിത്രം പങ്കുവച്ചാണ് ഷഹീൻ ആശംസകള്‍ പങ്കുവെച്ചത്. വാപ്പിച്ചിക്ക് പിറന്നാള്‍ ആശംസകള്‍’ എന്നെ അടിക്കുറിപ്പോടെയാണ് പോസ്റ്റ്. ലൈംഗിക പീഡന ആരോപണ വിധേയനാ‌യ സിദ്ദീഖ് നിലവില്‍ ഇടക്കാല ജാമ്യത്തിലാണുള്ളത്.

നടി നല്‍കിയ പീഡന പരാതിയില്‍ ഇക്കഴി‍ഞ്ഞ ദിവസമാണ് സുപ്രീം കോടതി സിദ്ദിഖീമുൻകൂർ ജാമ്യം അനുവദിച്ചത്. മികച്ച സ്വഭാവ നടൻ, അവതാരകൻ എന്നീ നിലകളില്‍ നിരവധി ആരാധകരുള്ള നടൻ കൂടിയാണ് സിദ്ദിഖ്. നടിയുടെ പീഡന ആരോപണത്തിന് പിന്നാലെ അമ്മ സംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും സിദ്ദിഖ് രാജിവെച്ചിരുന്നു.

ഗുരുതരമായ ആരോപണങ്ങളാണ് നടി സിദ്ദീഖിന് എതിരെ നടത്തിയത്. ഹൈക്കോടതി ജ്യാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് സിദ്ദീഖ് ഒളിവില്‍ പോയിരുന്നു. ഇപ്പോള്‍ പിറന്നാള്‍ ആഘോഷത്തിന്‍റെ ചിത്രം പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളില്‍ വിമർശനങ്ങള്‍ ഭരണ സംവിധാനങ്ങള്‍ക്ക് നേരെ ഉയരുകയാണ്.

TAGS : SHAHEEN SIDDIQUE | ACTOR SIDDIQUE | BIRTHDAY
SUMMARY : Shaheen Siddique celebrates her father’s birthday and her daughter’s wedding

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *