മുൻ മന്ത്രി ഷാമനൂർ ശിവശങ്കരപ്പ ആശുപത്രിയിൽ

മുൻ മന്ത്രി ഷാമനൂർ ശിവശങ്കരപ്പ ആശുപത്രിയിൽ

ബെംഗളൂരു: മുൻ മന്ത്രിയും ദാവൻഗരെ സൗത്ത് എംഎൽഎയുമായ ഡോ. ഷാമനൂർ ശിവശങ്കരപ്പയെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   കടുത്ത ചുമയും കാലിൽ വേദനയും അനുഭവപ്പെട്ട അദ്ദേഹത്തെ അടുത്തിടെ ദാവൻഗരെ എസ്എസ്ഐഎംഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിൽസയ്ക്കുശേഷം ആശുപത്രി വിട്ടെങ്കിലും വീണ്ടും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഓൾ ഇന്ത്യ വീരശൈവ മഹാസഭ അംഗങ്ങൾ അറിയിച്ചു. ശിവശങ്കരപ്പയെ ബെംഗളൂരുവിലെ സ്പർഷ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം സുഖമായിരിക്കുന്നുവെന്നും വീരശൈവ മഹാസഭ സെക്രട്ടറി രേണുക പ്രസന്നയും വ്യക്തമാക്കി.

കർണാടക രാഷ്ട്രീയത്തിൽ നിലവിലുള്ള ഏറ്റവും പ്രായം കൂടിയ ജനപ്രതിനിധി കൂടിയാണ് ശിവശങ്കരപ്പ. രണ്ടാഴ്ചയ്ക്കുള്ളിൽ അദ്ദേഹത്തിന് 93 വയസ്സ് തികയും. ജൂൺ 16ന് അദ്ദേഹത്തിൻ്റെ ജന്മദിനാഘോഷങ്ങൾക്കായി മഹാസഭ ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാകുന്നത്.

TAGS: BENGALURU UPDATES, KARNATAKA
KEYWORDS: Shamanur Shivashankarappa hospitalised

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *