ഷാന്‍ വധക്കേസ്; നാലു പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

ഷാന്‍ വധക്കേസ്; നാലു പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

തിരുവനന്തപുരം: എസ്ഡിപിഐ നേതാവ് ഷാന്‍ വധക്കേസിലെ നാലു പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത 4 ആര്‍എസ്‌എസ് – ബിജെപി പ്രവര്‍ത്തകരുടെ ജാമ്യമാണ് റദ്ദാക്കിയത്. അതേസമയം കേസിലെ മറ്റ് അഞ്ച് പ്രതികള്‍ക്ക് ജാമ്യം നല്‍കിയ സെഷന്‍സ് കോടതി ഉത്തരവില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു.

പ്രതികള്‍ക്ക് ജാമ്യം നല്‍കിയ സെഷന്‍സ് കോടതി ഉത്തരവിനെതിരെ പ്രോസിക്യൂഷന്റെ അപ്പീലിലാണ് ഹൈക്കോടതി നടപടി. 2021 ഡിസംബര്‍ 18നു സന്ധ്യയ്ക്കാണ് ഷാന്‍ കൊല്ലപ്പെട്ടത്. വൈകുന്നേരം ഏഴരയോടെ മണ്ണഞ്ചേരിയില്‍ വെച്ചാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായ കെ എസ് ഷാനെ ആക്രമിച്ചത്.

മണ്ണഞ്ചേരി പൊന്നാടുള്ള വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുമ്പോൾ കാറിലെത്തിയ സംഘം ഷാനെ വെട്ടി വീഴ്ത്തുകയായിരുന്നു. നാല്‍പ്പതിലധികം വെട്ടേറ്റ ഷാനിൻ്റെ കഴുത്തിനേറ്റ വെട്ടായിരുന്നു മരണകാരണം.

TAGS : LATEST NEWS
SUMMARY : Shan murder case; The High Court canceled the bail of four accused

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *