ഷാരോണ്‍ വധക്കേസ്; ഗ്രീഷ്മയും അമ്മാവനും കുറ്റക്കാരെന്ന് കോടതി; അമ്മയെ വെറുതെ വിട്ടു

ഷാരോണ്‍ വധക്കേസ്; ഗ്രീഷ്മയും അമ്മാവനും കുറ്റക്കാരെന്ന് കോടതി; അമ്മയെ വെറുതെ വിട്ടു

തിരുവനന്തപുരം: പാറശാലയില്‍ ആണ്‍സുഹൃത്തായ ഷാരോണ്‍രാജിനെ കളനാശിനി കലർത്തിയ കഷായം കുടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. ഗ്രീഷ്‌മയുടെ ശിക്ഷ എന്താണെന്ന് നാളെ വിധിക്കും. രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. ഗ്രീഷ്‌മയുടെ അമ്മാവനും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

ഗ്രീഷ്‌മക്കെതിരായ എല്ലാ കുറ്റങ്ങളും പ്രോസിക്ക്യൂഷന് തെളിയിക്കാൻ കഴിഞ്ഞതായും കോടതി കണ്ടെത്തി. നെയ്യാറ്റിൻകര സെഷൻസ് ജഡ്‌ജി എ.എം ബഷീറാണ് വിധി പറഞ്ഞത്. തട്ടികൊണ്ടുപോകല്‍, വിഷം കൊടുത്ത് കൊലപാതകം നടത്തല്‍, അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ഗ്രീഷ്‌മക്കെതിരെ തെളിയിക്കപ്പെട്ടിട്ടുണ്ട്.

302,328,364, 201 വകുപ്പുകള്‍ പ്രകാരമാണ് ഗ്രീഷ്‌മ കുറ്റക്കാരിയെന്ന് കണ്ടെത്തിയിട്ടുള്ളത്. തെളിവുകളുടെ അഭാവത്തിലാണ് രണ്ടാം പ്രതിയും, ഗ്രീഷ്‌മയുടെ അമ്മയുമായ സിന്ധുവിനെ കോടതി വെറുതെ വിട്ടത്. മൂന്നാം പ്രതിയായ അമ്മാവനെതിരെ തെളിവുകള്‍ ശക്തമാണെന്നും കോടതി കണ്ടെത്തി.

ഷാരോണും ഗ്രീഷ്മയുമായി വർഷങ്ങളായി സുഹൃത്തുക്കളായിരുന്നു. മറ്റൊരു വിവാഹം നിശ്ചയിച്ചപ്പോള്‍ ഗ്രീഷ്മ ജ്യൂസ് ചലഞ്ച് നടത്തി വിദ്ഗദമായി പാരാസെറ്റാമോള്‍ കലർത്തിയ ജൂസ് ഷാരോണിനെ കൊണ്ട് ആദ്യം കുടിപ്പിച്ചു. ദേഹാസ്വാസ്ഥ്യമുണ്ടായെങ്കിലും ഷാരോണ്‍ രക്ഷപ്പെട്ടു. പിന്നീടാണ് പളുകിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി കഷായത്തില്‍ കീടനാശിനി കലർത്തി കൊടുത്തത്.

2022 ഒക്ടോബർ 14നായിരുന്ന ഷാരോണ്‍ കഷായം കുടിച്ചത്. ദേഹസ്വാസ്ഥ്യമുണ്ടായ ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ 11 ദിവസത്തിന് ശേഷം ഷാരോണ്‍ മരിച്ചു. ഷാരോണിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പോലീസിനെയുമെല്ലാം അതിവിഗ്ദമായി തെറ്റിദ്ധരിപ്പിച്ച്‌ ഷാരോണ്‍ ആശുപത്രിയില്‍ കിടന്നപ്പോള്‍ രക്ഷപ്പെടാൻ ഗ്രീഷ്മ ശ്രമിച്ചു.

മജിസ്‍ട്രേറ്റിന് നല്‍കിയ മരണമൊഴിയില്‍ ഗ്രീഷ്മക്കെതിരെ ഷാരോണ്‍ ഒന്നും പറഞ്ഞിരുന്നില്ല. പക്ഷേ സുഹൃത്തിനോടും അച്ഛനോടും ഗ്രീഷ്മ ചതിച്ചെന്ന് ഷാരോണ്‍ പറഞ്ഞെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഷാരോണിന്റെ മരണശേഷം നിയോഗിച്ച പ്രത്യേക സംഘത്തിന് ഫോറൻസിക് ഡോക്ടർ കൈമാറിയ ശാസത്രീയ തെളിവുകളാണ് നിർണായകമായി.

പോലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോള്‍ ഗ്രീഷ്ണ കുറ്റം സമ്മതിച്ചു. തെളിവുകള്‍ നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മ സിന്ധു, നിർമ്മല കുമാരൻ നായരെയും പ്രതി ചേർത്തു. കസ്റ്റഡിയില്‍ വച്ച്‌ ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചു. ഒരു വർഷം ജയിലില്‍ കിടന്ന ശേഷമായിരുന്നു ഗ്രീഷ്മ ജാമ്യത്തില്‍ ഇറങ്ങിയത്.

TAGS : SHARON MURDER CASE
SUMMARY : Sharon murder case; Court found Grishma and uncle guilty; Mother was left alone

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *