ഷാരോണ്‍ വധക്കേസ്: തുടര്‍ വിചാരണ ഈ മാസം 15 മുതല്‍

ഷാരോണ്‍ വധക്കേസ്: തുടര്‍ വിചാരണ ഈ മാസം 15 മുതല്‍

തിരുവനന്തപുരം: പാറശാല ഷാരോണ്‍ രാജ് കൊലക്കേസിന്റെ തുടര്‍വിചാരണ ഈ മാസം 15 മുതല്‍ നടക്കും. നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എ എം ബഷീര്‍ ആണ് കേസ് പരിഗണിക്കുന്നത്. ദേവിയോട് രാമവര്‍മന്‍ചിറ പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മ (22), ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല കുമാരന്‍ നായര്‍, ഗ്രീഷ്മയുടെ മാതാവ് സിന്ധു എന്നിവരാണ് പ്രതികള്‍.

റേഡിയോളജി വിദ്യാര്‍ഥി പാറശ്ശാല സ്വദേശി ഷാരോണ്‍ രാജിനെ കളനാശിനി കഷായത്തില്‍ കലര്‍ത്തി നല്‍കി കൊലപ്പെടുത്തി എന്നതാണ് പ്രോസിക്യൂഷന്‍ കേസ്. തട്ടിക്കൊണ്ടുപോകല്‍, വിഷം കൊടുത്ത് കൊലപാതകം, തെളിവ് നശിപ്പിക്കല്‍, പോലീസിന് വ്യാജ വിവരങ്ങള്‍ നല്‍കി തെറ്റിദ്ധരിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികളെല്ലാം നിലവില്‍ ജാമ്യത്തിലാണ്.

2022 ഒക്ടോബര്‍ 14നു ഗ്രീഷ്മ വീട്ടില്‍ വിളിച്ചു വരുത്തി കഷായത്തില്‍ കളനാശിനി കലര്‍ത്തി നല്‍കിയെന്നാണ് കേസ്. ഗുരുതരാവസ്ഥയിലായ ഷാരോണ്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ 2022 ഒക്ടോബര്‍ 25നു മരിച്ചു.

TAGS : SHARON MURDER CASE | ACCUSED
SUMMARY : Sharon murder case: Further trial from 15th of this month

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *