ലോക്സഭ അംഗമായി സത്യപ്രതിജ്ഞ ചെയ്ത് ശശി തരൂര്‍

ലോക്സഭ അംഗമായി സത്യപ്രതിജ്ഞ ചെയ്ത് ശശി തരൂര്‍

ശശി തരൂർ എംപി ലോക്സഭയില്‍ സത്യപ്രതിജ്ഞ ചെയ്തു. വിദേശത്തായിരുന്നതിനാല്‍ കേരളത്തിലെ എംപിമാരോടൊപ്പം ആദ്യ ദിവസം തരൂരിന് സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഇംഗ്ലീഷിലാണ് തരൂര്‍ സത്യവാചകം ചൊല്ലിയത്.

ഇന്നലെ സ്പീക്കർ തിരഞ്ഞെടുപ്പിന് മുമ്പും അവസരമുണ്ടായിരുന്നെങ്കിലും വിമാനത്താവളത്തില്‍ നിന്ന് പാർലമെൻറില്‍ സമയത്ത് എത്താൻ കഴിയാതിരുന്നതിനാല്‍ സത്യപ്രതിജ്ഞ ചെയ്യാൻ സാധിക്കാതെ വരികയായിരുന്നു. ഭരണഘടന കൈയ്യില്‍ പിടിച്ചാണ് തിരുവനന്തപുരം എംപി സത്യപ്രതിജ്ഞ ചെയ്തത്.

TAGS : SHASHI THAROOR | KERALA | LOKSABHA
SUMMARY : Shashi Tharoor sworn in as Lok Sabha member

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *