പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; അഗ്നിവീറുകള്‍ക്ക് വീരമൃത്യു

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; അഗ്നിവീറുകള്‍ക്ക് വീരമൃത്യു

മഹാരാഷ്ട്രയിലെ നാസിക്കില്‍ രണ്ട് അഗ്നിവീറുകള്‍ക്ക് വീരമൃത്യു. പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. വിശ്വരാജ് സിംഗ്, സൈഫത്ത് ഷിത്ത് എന്നിവരാണ് മരിച്ചത്. ദേവലാലി ക്യാമ്പിലെ ആർട്ടിലറി ഫയറിംഗ് റേഞ്ചില്‍ ‘ഐ എഫ് ജി ഇന്ത്യൻ ഫീല്‍ഡ് ഗണ്‍’ ഉപയോഗിച്ച്‌ ഫയറിംഗ് പരിശീലനം നടത്തുന്നതിനിടെയായിരുന്നു അപകടം.

പരിശിലനത്തിനിടെ ഷെല്ലുകള്‍ പൊട്ടിതെറിച്ച്‌ ചില്ലുകള്‍ ശരീരത്തില്‍ കുത്തികയറിയാണ് മരണം സംഭവിച്ചതെന്നാണ് വിവരം. ഹൈദരാബാദില്‍ നിന്നും പരിശീലനത്തിനായി നാസിക്കില്‍ എത്തിയവരാണ് മരിച്ചത്. സംഭവത്തില്‍ സൈന്യം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

TAGS : MAHARASHTRA | AGNIVEER | DEATH
SUMMARY : A shell exploded during training; Heroic death for Agnivirs

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *