ഷൈൻ ടോം ചാക്കോ തമിഴ്നാട്ടിൽ; ടവർ ലൊക്കേഷൻ ലഭിച്ചതായി പോലീസ്

ഷൈൻ ടോം ചാക്കോ തമിഴ്നാട്ടിൽ; ടവർ ലൊക്കേഷൻ ലഭിച്ചതായി പോലീസ്

കൊച്ചി: ഷൈൻ ടോം ചാക്കോ തമിഴ്നാട്ടിലെന്ന് വിവരം. ഷൈനിന്റെ ടവർ ലൊക്കേഷൻ സൂചിപ്പിക്കുന്നത് നടൻ തമിഴ്നാട്ടിലാണ് എന്നാണ്. ഇന്നലെ പുലർച്ചെ കൊച്ചിയിൽ നിന്ന് തമിഴ്നാട്ടിലേക്ക് പോവുകയായിരുന്നുവെന്നാണ് വിവരം.  ഷൈനെ രക്ഷപ്പെടാൻ സഹായിച്ച ആളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

ഷൈൻ ടോം ചാക്കോയെ കണ്ടുപിടിക്കാൻ കൊച്ചിയിലും തൃശ്ശൂരിലും പോലീസ് വിശദമായ പരിശോധന നടത്തിയിരുന്നു. രണ്ടിടത്തും ഷൈൻ ഇല്ലായിരുന്നു. ഇതിനിടയിലാണ് ടവർ ലൊക്കേഷൻ വിവരങ്ങൾ ലഭിച്ചത്. തമിഴ്നാട്ടിലേക്കുകൂടി അന്വേഷണം വ്യാപിപിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

അതേസമയം, ലഹരി പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടിയ ഷൈൻ ടോം ചാക്കോയ്ക്കെതിരെ പോലീസ് തത്കാലം കേസെടുക്കില്ല. പരാതിയോ തെളിവോ ലഭിച്ചാൽ കേസ് എടുക്കുമെന്നും പോലീസ് അറിയിച്ചു. അതേസമയം ഓടിരക്ഷപ്പെട്ട സംഭവത്തിൽ പോലീസ് നടനിൽ നിന്ന് വിശദീകരണം തേടും.
<BR>
TAGS : SHINE TOM CHACKO
SUMMARY : Shine Tom Chacko in Tamil Nadu; The police have got the location of the tower

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *