വീണ്ടും മണ്ണിടിച്ചിൽ; ഷിരാഡി ഘട്ട് അടച്ചു

വീണ്ടും മണ്ണിടിച്ചിൽ; ഷിരാഡി ഘട്ട് അടച്ചു

ബെംഗളൂരു: സക്ലേഷ്പുർ താലൂക്കിലെ ദൊഡ്ഡതാപ്ലുവിനടുത്തുള്ള ഷിരാഡി ഘട്ട് ഹൈവേയിൽ വീണ്ടും മണ്ണിടിച്ചിൽ. ബുധനാഴ്ച വൈകുന്നേരമാണ് മണ്ണിടിച്ചിലുണ്ടായത്. നിരവധി വാഹനങ്ങൾ ഇതോടെ മണ്ണിനടിയിൽ കുടുങ്ങി. ഇതേ സ്ഥലത്ത് ചൊവ്വാഴ്ചയും സമാനമായ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. തുടർന്ന് ബുധനാഴ്ച രാവിലെയോടെയാണ് മണ്ണ് നീക്കി റോഡിൽ ഗതാഗതം പുനസ്ഥാപിച്ചത്.

എന്നാൽ വൈകീട്ടോടെ വീണ്ടും മണ്ണിടിച്ചിൽ റിപ്പോർട്ട്‌ ചെയ്തതിനെ തുടർന്ന് ഷിരാഡി ഘട്ട് വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. ഒരു കണ്ടെയ്‌നർ ട്രക്കിൻ്റെ ഡ്രൈവറും മണ്ണിനടിയിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്. മണ്ണിടിച്ചിലിനെ തുടർന്ന് ദേശീയപാത 75-ൽ ബെംഗളൂരു-മംഗളൂരു റൂട്ടിലും ഗതാഗതം തടസ്സപ്പെട്ടു. ദേശീയപാതയുടെ ഇരുവശങ്ങളിലും കിലോമീറ്ററുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. വ്യാഴാഴ്ച രാവിലെ റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ സ്ഥലം സന്ദർശിച്ചു.

TAGS: KARNATAKA | LANDSLIDE
SUMMARY: Another landslide at Doddataplu, Shiradi Ghat highway closed

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *