ഷിറാഡി ചുരം; ചെറുവാഹനങ്ങൾക്ക് പ്രവേശനം, റെയിൽ ഗതാഗതം വൈകിയേക്കും

ഷിറാഡി ചുരം; ചെറുവാഹനങ്ങൾക്ക് പ്രവേശനം, റെയിൽ ഗതാഗതം വൈകിയേക്കും

ബെംഗളൂരു: മണ്ണിടിച്ചലിനെ തുടർന്ന് അടച്ചിട്ടിരുന്ന ബെംഗളൂരു-മംഗളൂരു ദേശീയപാതയിൽ ഞായറാഴ്ച മുതല്‍ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. ചെറുവാഹനങ്ങൾക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചത്. മറ്റു വാഹനങ്ങൾ ബദൽ പാതകളിലൂടെ തിരിച്ചുവിടുന്നത് തുടരും. ഹാസൻ സക്ലേഷ്പുരയിലെ ഹെഗ്ഗെഡയിലും ദൊഡ്ഡതപ്പുവിലും മണ്ണിടിഞ്ഞതിനെ തുടർന്ന് ജൂലൈ 30 മുതൽ പാത പൂർണമായും അടച്ചിട്ടിരിക്കുകയാണ്.

അതേസമയം ബെംഗളൂരു- മംഗളൂരു റെയിൽപ്പാതയിൽ മണ്ണിടിച്ചലുണ്ടായതിനെ തുടർന്ന് ഗതാഗതം മുടങ്ങിയത് പുനസ്ഥാപിക്കാനുള്ള പ്രവൃത്തികളും പുരോഗമിക്കുകയാണ്. ബെംഗളൂരുവിൽ നിന്നും കണ്ണൂരേക്കുള്ള ട്രെയിൻ (16611/12) അടക്കം 12 ട്രെയിനുകളാണ് കഴിഞ്ഞ 10 ദിവസമായി സർവീസ് മുടങ്ങിയിരിക്കുന്നത്. ബുധനാഴ്ച വരെയാണ് സർവീസ് റദ്ദാക്കിയിട്ടുള്ളത്. ജൂലൈ 26 ന് സക്ലേഷ്പുരയിലെ യടകുമേറി – കടഗരവള്ളി സ്റ്റേഷനുകൾക്കിടയിലുള്ള പാതയിലാണ് മണ്ണിടിച്ചലുണ്ടായത്.
<br>
TAGS : SHIRADI GHAT | LANDALIDE
SUMMARY : Shiradi Pass; Access to small vehicles, rail traffic may be delayed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *