ഷിരൂര്‍ തിരച്ചിലില്‍ നിര്‍ണായക കണ്ടെത്തല്‍; ഗംഗാവലിപുഴയില്‍ നിന്ന് ടയറുകള്‍ കിട്ടി, അര്‍ജുന്‍റെ ലോറിയുടേത് അല്ലെന്ന് ലോറി ഉടമ മനാഫ്

ഷിരൂര്‍ തിരച്ചിലില്‍ നിര്‍ണായക കണ്ടെത്തല്‍; ഗംഗാവലിപുഴയില്‍ നിന്ന് ടയറുകള്‍ കിട്ടി, അര്‍ജുന്‍റെ ലോറിയുടേത് അല്ലെന്ന് ലോറി ഉടമ മനാഫ്

ബെംഗളൂരു: ഷിരൂരില്‍ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തിരച്ചില്‍ നിർ‌ണായക ഘട്ടത്തില്‍. ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ ഈശ്വർ മല്‍പെ കണ്ടെത്തിയ ലോറിയുടെ ഭാഗങ്ങള്‍ പുറത്തെത്തിച്ചു. പരിശോധനയില്‍ കണ്ടെത്തിയ രണ്ടു ടയർ ഉയർത്തിയിട്ടുണ്ട്. ഇവയ്ക്ക് നടുവില്‍ ഒരു ആക്സിലും കാണാം. ഇത് ചുവന്ന നിറത്തില്‍ ഉള്ളതാണ്. എന്നാല്‍ ഇത് അർജുന്റെ ലോറിയുടേത് അല്ലെന്നാണ് ലോറി ഉടമ മനാഫ് പറയുന്നത്.

അർജുന്റെ ലോറിയുടെ താഴെയുള്ള നിറം കറുപ്പാണെന്നും കണ്ടെത്തിയത് ഓറഞ്ച് നിറം ആണെന്നും മനാഫ് വ്യക്തമാക്കി. പുറത്തെത്തിച്ച ഭാഗം ടാങ്കറിന്‍റേതാണ്. അപകട സമയത്ത് ഇവിടെ നിന്നും ഒരു ടാങ്കർ ലോറിയും കാണാതായിരുന്നു. അതേസമയം ക്രെയിനില്‍ കെട്ടിയ ഇരുമ്പ് വടം ഉപയോഗിച്ച്‌ ലോറിയുടെ ക്യാബിൻ ഉയർത്താനുള്ള ശ്രമം പുരോഗമിക്കകയാണ്.

തലകീഴായി മറിഞ്ഞ് പുഴയുടെ ഉപരിതലത്തില്‍ നിന്ന് 15 അടി താഴ്ചയിലാണ് ലോറി കിടക്കുന്നത്. ഈശ്വർ മാല്‍പെ പുഴയില്‍ ഇറങ്ങി നടത്തിയ പരിശോധനയില്‍ തടിക്കഷ്ണം കണ്ടെത്തിയിരുന്നു.

TAGS : ARJUN RESCUE | SHIROOR LANDSLIDE | TRUCK
SUMMARY : At a crucial stage in the search for Shirur; Got the tires from the river

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *